04:45pm 06 November 2026
NEWS
ഊരമന സ്‌കൂളിന് ഒരു കോടി രൂപയുടെ ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നടന്നു
04/11/2026  07:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഊരമന സ്‌കൂളിന് ഒരു കോടി രൂപയുടെ ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നടന്നു
HIGHLIGHTS

ഊരമന സ്കൂളിൽ ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിക്കുന്നു

മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.​ ഊരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

​വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. ഓഡിറ്റോറിയം യാഥാർത്ഥ്യമാകുന്നതോടെ സ്കൂളിലെ കലാ-കായിക സാംസ്കാരിക പരിപാടികൾക്കും പൊതുചടങ്ങുകൾക്കും ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും .

​വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ലീഡർ അവന്തിക മനു മന്ത്രി അനൂപ് ജേക്കബിന് നിവേദനം സമർപ്പിച്ചു. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആവശ്യമായ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഏർപ്പെടുത്തുന്നതിനും, സ്കൂൾ ബസ് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. 

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നവീൻ കെ. ജോർജ്, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് മെമ്പർ എൽദോസ് കുരിക്കാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ഇ.എൻ സിദ്ധമോൾ, പിടിഎ പ്രസിഡന്റ് പി.കെ. രാകേഷ് , മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img