12:14am 09 September 2026
NEWS
ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ
07/01/2026  06:49 PM IST
nila
ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ആയുർവേദ ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിൽ. 
നഗരസഭ നിയന്ത്രണത്തിലുള്ള   ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി സ്ഥല സൗകര്യങ്ങളില്ലാതെ, ആൽത്തറ ജംഗ്ഷനു സമീപമുള്ള 
വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചതിനെ തുടർന്നാണ്  ഗവ.ഐടിഐ ജംഗ്ഷനു സമീപം പുതിയ കെട്ടിടം നിർമ്മിക്കുന്നത്.മൂന്നു നിലകളിലായി 15,000 വിസ്തീർണ്ണത്തിലുള്ള കെട്ടിടം  5.23 കോടി ചിലവഴിച്ചാണ് നിർമ്മിക്കുന്നത്. മുടങ്ങിക്കിടക്കുകയായിരുന്ന
നിർമ്മാണം മന്ത്രി സജി ചെറിയാൻ മുൻകൈ എടുത്താണ് പുനരാരംഭിച്ചത്.
കിടത്തി ചികിത്സയ്ക്ക് 23 കിടക്കകൾ സജ്ജീകരിക്കുന്ന കെട്ടിത്തിൽ
താഴത്തെ നിലയിൽ പരിശോധന, ചികിത്സ മുറികളും ഫാർമസി ,സ്റ്റോർ റൂം, ശൗചാലയം എന്നിവ പ്രവർത്തിക്കും.പഞ്ചകർമ്മ ചികിത്സയ്ക്കുള്ള മുറികളും ഡോക്ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെ നിലയിൽ മൾട്ടി പർപ്പസ് ഹാളും ഉണ്ടാകും. നിർമ്മാണം പൂർത്തീകരിച്ച് 
ആശുപത്രി പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img