കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അന്താരാഷ്ട്ര നിലവാരത്തിലുള്ള 400 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനവും സർവകലാശാലയിൽ പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള നാചുറൽ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് മാർച്ച് 9-ന് വൈകിട്ട് 4 മണിക്ക് നിർവഹിക്കും.
കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടി രൂപയുടെ ധനസഹായത്തോടെ സ്‌പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും.
കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുണ്‍ എ. യു., കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ വിഷ്ണുരാജ് പി., IAS., ചീഫ് എഞ്ചിനീയർ അനിൽകുമാർ പി. കെ. എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം പുതുതായി നിർമ്മിച്ച ഫുട്ബോൾ ടർഫിൽ കുസാറ്റിലെ ഫുട്ബോൾ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കും.








