06:23am 14 November 2026
NEWS
ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിർമാണത്തിന് തുടക്കമായി
03/03/2026  06:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിർമാണത്തിന് തുടക്കമായി
HIGHLIGHTS

ബ്രഹ്മപുരത്ത് ആരംഭിക്കുന്ന 1.0എം.എൽ.ഡി ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിർമ്മാണോദ്‌ഘാടനം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു.

കൊച്ചി: നഗരത്തിലേയും സമീപ പ്രദേശങ്ങളിലെയും സ്വീവേജ് ട്രീറ്റ്‌മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബ്രഹ്മപുരത്ത് സ്‌ഥാപിക്കുന്ന ട്രാക്കുകളിൽ കക്കൂസ് മാലിന്യങ്ങൾ എത്തിച്ച് ശുദ്ധീകരിക്കുന്ന ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിർമ്മാണോദ്‌ഘാടനം ഹൈബി ഈഡൻ എം പി നിർവഹിച്ചു.പൊതുമരാമത്തു സ്‌ഥിരം സമിതി ചെയർമാൻ ടി കെ അഷ്‌റഫ് പദ്ധതി വിശദീകരണം നടത്തി. ഇന്റഗ്രെറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ സെക്രട്ടറി നാരായണൻ കുട്ടി പ്രസംഗിച്ചു. 1.0എം.എൽ.ഡി ശേഷിയുള്ള പ്ലാന്റ് അമൃത് പദ്ധതിയിൽ പെടുത്തിയാണ് നടപ്പാക്കുന്നത്. രണ്ട് വർഷംകൊണ്ട് പദ്ധതി പൂർത്തീകരിച്ച് പദ്ധതി നടപ്പാക്കാനാണ് നിര്ദേശിച്ചിരിക്കുന്നതെന്ന് മേയർ അഡ്വ. വി കെ മിനിമോൾ പറഞ്ഞു. 30.23 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. 10.1 കോടി രൂപ വീതം കേന്ദ്ര സർക്കാർ, സംസ്‌ഥാന സർക്കാർ, കൊച്ചി നഗരസഭ എന്നിങ്ങനെയാണ് പദ്ധതി വിഹിതം. ബ്രഹ്മപുരത്തെ 3.8 ഏക്കർ സ്‌ഥലത്താണ്‌ പ്ലാന്റ് നിർമിക്കുന്നത്. പാലക്കാട് ആസ്‌ഥാനമായുള്ള ഇന്റഗ്രെറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ ആണ് ഡി ബി ഓ ടി മാതൃകയിൽ പ്ലാന്റ് നിർമിക്കുന്നത്. നിലവിൽ കൃത്യമായ സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ജലാശയങ്ങൾ മലിനമാകുന്നതും കൊതുകുകൾ പെരുകുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായാണ് ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്‌ഥാപിക്കുന്നത്. 

വെറും 3 ശതമാനം മാത്രമാണ്ന നീലവിൽ കൊച്ചി കോർപ്പറേഷന്റെ ദ്രവമാലിന്യ സംസ്കരണ ശേഷി. അമൃത് ഒന്നാംഘട്ടത്തിൽ പണിത 5.0 എം എൽ ഡി  എസ്.ടി.പി. എളംകുളത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ1.1 എം എൽ ഡി എസ്.ടി.പി.യുടെ നിർമ്മാണം ഇടക്കൊച്ചിയിൽ അവസാനഘട്ടത്തിലാണ്. മറ്റൊരു5 എം.എൽ.ഡി. എസ്.ടി.പി.യുടെയും 40 കിലോമീറ്റർ നെറ്റ്‌വർക്കിന്റെയും ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണ്.എന്നാൽ ഇതൊന്നും ഒരു പരിപൂർണ്ണപരിഹാരം ആകുന്നില്ല, ചുരുങ്ങിയത്120 എം.എൽ.ഡി. എസ്.ടി.പി. എങ്കിലും നഗരത്തിന് ആവശ്യമാണെന്ന് മേയർ ചൂണ്ടിക്കാട്ടി. 5000 ലിറ്റർ ശേഷിയുള്ള 200 ട്രക്ക് ലോഡ് മാലിന്യം പ്രതിദിനം ഇവിടെ ശുദ്ധീകരിക്കാൻ കഴിയും.  ഇത് കൊച്ചി കോർപ്പറേഷൻ, ഒൻപത്  മുൻസിപ്പാലിറ്റികൾ, 40പഞ്ചായത്തുകൾ ഉൾപ്പെടെ 50 തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. ഈ 50 തദ്ദേശസ്ഥാപനങ്ങളിലും കൂടി 30ലക്ഷം ജനസംഖ്യയുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൂടി നിലവിൽ 1.69 എം എൽ ഡി സെപ്റ്റേജ് ഒരു ദിവസം ഉണ്ടാകുന്നുണ്ട്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img