NEWS
പോക്സോ അതിജീവിതയെ ഹോട്ടലിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ
26/02/2025 10:52 AM IST
nila

പോക്സോ കേസിലെ പരാതിക്കാരിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. കർണാടകയിലെ ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണാണു പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസുകാരൻ കുടുങ്ങിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നൽകാൻ എത്തിയ പതിനേഴുകാരിയെയാണ് പൊലീസുകാരൻ പീഡിപ്പിച്ചത്.
പ്രതിക്കു ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയെ ഹോട്ടലിലേക്കു ക്ഷണിച്ചത്. ഹോട്ടലിലെത്തിയ പെൺകുട്ടിയെ മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തുകയും ചെയ്തു. സംഭവം പുറത്തു പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











