03:40pm 11 November 2026
NEWS
​ഗൂഢാലോചന വെളിപ്പെടുത്തി പോറ്റി: സ്വർണക്കൊള്ളയിൽ വൻസ്രാവുകൾ
19/10/2025  09:51 AM IST
സുരേഷ് വണ്ടന്നൂർ
​ഗൂഢാലോചന വെളിപ്പെടുത്തി പോറ്റി: സ്വർണക്കൊള്ളയിൽ വൻസ്രാവുകൾ

തിരുവനന്തപുരം:​ശബരിമല സ്വർണക്കൊള്ള ദേവസ്വം ഉന്നതർക്ക് അന്യസംസ്ഥാന തട്ടിപ്പുകാരുമായി ബന്ധം. 15 പേരുടെ വിവരം കൈമാറി.ശബരിമല അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ ദേവസ്വം ഉന്നതർ അന്യസംസ്ഥാനങ്ങളിലെ തട്ടിപ്പുകാരുമായി ഗൂഢാലോചന നടത്തിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
​ ഗൂഢാലോചനയിൽ ഉൾപ്പെട്ട പതിനഞ്ചോളം പേരുടെ വിവരങ്ങൾ പുറത്തുവിട്ടു.

​ആസൂത്രണം ബംഗളുരുവിൽ: ബംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ വെച്ചാണ് സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചനയും ആസൂത്രണവും നടന്നത്. ദേവസ്വം ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് തട്ടിപ്പുകാരുടെ നിർദ്ദേശപ്രകാരം.
​റിപ്പോർട്ട് ഹൈക്കോടതിയിൽ: ചൊവ്വാഴ്ച ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് നൽകും.
​അടുത്ത അറസ്റ്റ്: ശ്രീകോവിലിന്റെ കട്ടിളയിൽ നിന്ന് സ്വർണം കവർന്ന കേസിൽ പോറ്റിയുടെയും വ്യാജരേഖ ചമച്ച മുൻ അഡ്മിനിസ്ട്രേറ്റീവ് 

ഓഫീസർ മുരാരി ബാബുവിന്റെയും അറസ്റ്റ് ഉടനുണ്ടാകും.

​തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കൽപ്പേഷ്: സ്വർണം തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ കൽപ്പേഷ് ആണെന്ന് പോറ്റിയുടെ മൊഴി. വേർതിരിച്ച 474.9 ഗ്രാം സ്വർണം കൈപ്പറ്റിയത് കൽപ്പേഷാണ്.
​രക്ഷപ്പെടാൻ സാധ്യത: സ്മാർട്ട് ക്രിയേഷൻസിലെ കൽപ്പേഷ്, നാഗേഷ്, പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാലേ അന്വേഷണം മുന്നോട്ട് പോകൂ. കേസ് ബലപ്പെടുത്താൻ സ്വർണം കണ്ടെടുക്കേണ്ടതും അനിവാര്യം.
​ക്രൈംബ്രാഞ്ച് റെയ്ഡ്: കിളിമാനൂരിലെ പോറ്റിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; മൊബൈൽ, ലാപ്ടോപ്പ്, രേഖകൾ എന്നിവ പരിശോധിച്ചു. രേഖകൾ നശിപ്പിച്ചോ എന്നറിയാൻ കരിയില കത്തിച്ച സ്ഥലങ്ങളിലും പരിശോധന.
​തിരക്കഥ ബംഗളുരുവിൽ:
​
സ്വർണക്കൊള്ളയുടെ തിരക്കഥ ഒരുക്കിയത് ബംഗളുരുവിലാണ്.

​സ്വർണപ്പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതും തൂക്കം നോക്കാതെ പാളികൾ തിരിച്ചെത്തിച്ചതുമെല്ലാം ഈ തിരക്കഥയുടെ ഭാഗം.
​ഒന്നരക്കിലോ സ്വർണ്ണം പൊതിഞ്ഞ പാളികളെ 'ചെമ്പുപാളി' എന്ന് രേഖപ്പെടുത്തിയത് തട്ടിപ്പുകാരുടെ നിർദ്ദേശപ്രകാരമാണ്.
​പുതുതായി സ്ഥാപിച്ച പാളികൾക്ക് കേടുണ്ടെന്ന് വരുത്തി 2024-ൽ ഇളക്കിയെടുക്കാൻ ശ്രമിച്ചതും സ്വർണക്കൊള്ള ലക്ഷ്യമിട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img