
ദോഹ: ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിന്റെ വൈവിധ്യവും സമൃദ്ധിയും ആഘോഷിക്കുന്ന
ഐ സി സി ഭാരത് ഉത്സവ് . 2026’ ദോഹയിലെ നിലവിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഉത്സവത്തിന്റെ ആദ്യഘട്ടം ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 10 വരെ അൽ വക്റയിലെ DPS ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഈ ഘട്ടത്തിൽ വർണ്ണാഭമായ സാംസ്കാരിക ഫെസ്റ്റിനൊപ്പം ICC Star Singer ഗ്രാൻഡ് ഫിനാലെയും അരങ്ങേറും.
‘ഭാരത് ഉത്സവം 2026’-ന്റെ രണ്ടാം ഘട്ടം 2026 ഏപ്രിൽ മാസത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സാംസ്കാരിക മഹോത്സവമായിരിക്കും. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ പാരമ്പര്യങ്ങൾ അവതരിപ്പിക്കുന്ന നൃത്ത–സംഗീത പരിപാടികൾ, പ്രദർശന സ്റ്റാളുകൾ, വിവിധ സംസ്ഥാനങ്ങളിലെ രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകൾ എന്നിവ ഇതിന്റെ ഭാഗമാകും. രണ്ടാംഘട്ടത്തിന്റെ കൃത്യമായ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.











