12:37am 22 May 2026
NEWS
ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
21/05/2026  11:05 AM IST
ചെറുകര സണ്ണിലൂക്കോസ്
ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

തിരുവന്തപുരത്ത് ടെക്സ്റ്റെൽ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൈത്തറി, നെയ്ത്ത് അടക്കമുള്ള മേഖലകളുടെ സാധ്യതകൾ വിപുലമാക്കണം. നിലവിൽ ടെക്‌സ്റ്റെൽ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന് നിർദേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കേരളത്തെ സംബന്ധിച്ച് നിലവിൽ അനേകം തൊഴിലാളികൾ ഉൾപ്പെടുന്നതും വിപുലമായ തൊഴിവസരങ്ങൾക്കുള്ള സാധ്യതയുമാണ് വസ്ത്ര നിർമാണ, വ്യാപാര രംഗം നൽകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യൺ യു.എസ്. ഡോളർ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img