01:55pm 20 October 2026
NEWS
സമുദ്രജൈവവൈവിധ്യ സംരക്ഷണം: സ്കൂൾ വിദ്യാർത്ഥികൾക്ക് കണ്ടൽ തൈകൾ നൽകി സിഎംഎഫ്ആർഐ.
19/02/2025  03:40 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമുദ്രജൈവവൈവിധ്യ സംരക്ഷണം: സ്കൂൾ വിദ്യാർത്ഥികൾക്ക് കണ്ടൽ തൈകൾ നൽകി സിഎംഎഫ്ആർഐ
HIGHLIGHTS

കണ്ടൽതൈകളുമായി ബൊൾ​ഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ​ഗ്രിൻസൺ ജോർജ്, ശാസ്ത്രജ്ഞർ, പരിശീലന കോഴ്സിൽ പങ്കെടുക്കാനെത്തിയ ​ഗവേഷകർ എന്നിവർക്കൊപ്പം.

കൊച്ചി: സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടൽ തൈകൾ നൽകി വിദ്യാർത്ഥികൾക്ക് സിഎംഎഫ്ആർഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ​​​ഇന്ത്യൻ കാർഷിക ​ഗവേഷണ കൗൺസിലിന് (ഐസിഎആർ) കീഴിലുള്ള ​സ്ഥാപനങ്ങളിലെ ​ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ 
ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് ബോധവൽകരണം.  ബൊൾ​ഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പരിശീലന കോഴ്സിൽ പങ്കെടുക്കാനെത്തിയ ​ഗവേഷകരാണ്  കണ്ടൽ തൈകൾ വിതരണം ചെയ്തത്. 

തൈകൾ നട്ടുപിടിപ്പിച്ച് കണ്ടൽകാടുകളാക്കി വികസിപ്പിക്കാൻ വിദ്യാർത്ഥികളോട് നിർദേശിച്ചു. ഇതിന്റെ വളർച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും  ആവശ്യമായ മാർ​ഗനിർദേശം നൽകി സിഎംഫ്ആർഐ വിദ്യാർത്ഥികളെ സഹായിക്കും. 

സമുദ്രജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയ രീതികളാണ് 10 ദിവസത്തെ കോഴ്സിൽ പരിശീലിപ്പിക്കുന്നത്. കോഴ്സിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ​ ​ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. കടലോര മേഖലയിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറക്കാൻ കണ്ടൽകാടുകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കടൽക്ഷോഭം, കടൽകയറ്റം, തീരപ്രളയം എന്നിവയെ പ്രതിരോധിക്കാനുള്ള ജൈവപരിചയാണ് കണ്ടൽകാടുകളെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു. 

കോഴ്സ് ഡയറക്ടർ ഡോ രേഖ നായർ, ഡോ വൈശാഖ് ജി, ഡോ ഷെൽട്ടൻ പാദുവ എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img