01:42am 21 October 2026
NEWS
വഖഫ് ബോർഡ് തർക്കത്തിൽ സമവായം; എ.പി. വിഭാഗത്തിന് അംഗത്വം; ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയും
20/10/2026  10:52 AM IST
nila
വഖഫ് ബോർഡ് തർക്കത്തിൽ സമവായം; എ.പി. വിഭാഗത്തിന് അംഗത്വം; ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയും

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സമവായത്തിലെത്തി. കാന്തപുരം എ.പി. വിഭാഗം നിർദേശിക്കുന്ന വ്യക്തിയെ വഖഫ് ബോർഡിൽ അംഗമാക്കാനാണ് ധാരണ. ഇതിന്റെ ഭാഗമായി നിലവിൽ ഹജ് കമ്മിറ്റി ചെയർമാനായ എ.പി. വിഭാഗം പ്രതിനിധി ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം രാജിവെക്കും.

വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്താണ് സമവായ നീക്കങ്ങൾ നടത്തിയത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും ചർച്ചകളിൽ ഇടപെട്ടു.

വഖഫ് ബോർഡിൽ തങ്ങളുടെ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന എ.പി. വിഭാഗത്തിന്റെ പരാതിക്കു പരിഹാരമായാണ് പുതിയ നീക്കം. എ.പി. വിഭാഗം നിർദേശിക്കുന്നയാൾക്ക് അംഗത്വം നൽകുന്നതോടെ ബോർഡിലെ നിലവിലെ ഘടനയിലും മാറ്റമുണ്ടാകും.

വഖഫ് വിഷയത്തിൽ സമവായമായതായി മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്തുനിർത്തുന്ന സമീപനമാണ് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img