NEWS
നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തി
04/05/2026 07:38 PM IST
nila

ചെങ്ങന്നൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ ചരിത്ര വിജയത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിജയാഘോഷം നടത്തി. പുത്തന്‍കാവില്‍ ഇതോടനുബന്ധിച്ച് ചേര്‍ന്ന് യോഗം ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറി കെ. ഷിബു രാജന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സുബിന്‍ പുത്തന്‍കാവ്, റോജന്‍ പുത്തന്‍പുരക്കല്‍, സുരേഷ്, ലിജോ, സിബി, റോഷന്‍, റെജിന്‍, ബിനു, നിഖില്‍, സണ്ണി, സാബു, ബെന്നി, ജസ്‌വിന്‍, ജെറി, രാജഗോപാല്‍, സണ്ണി, റെജി എന്നിവര്‍ പങ്കെടുത്തു. കേക്കും മുറിക്കലും മധുര പലഹാര വിതരണവും നടത്തി. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവും നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










