04:25pm 08 May 2026
NEWS
സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാഭീഷണി


08/05/2026  12:57 PM IST
nila
സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: കോൺ​ഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കടുത്തുരുത്തി കുറുപ്പന്തറ കവലയിലായിരുന്നു സംഭവം. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഫ്രാൻസിസ് എന്നയാളാണ് നടുറോഡിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്.  ഇയാളെ പിന്നീട് പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയും സുരക്ഷിതനാക്കുകയും ചെയ്തു.

അതേസമയം, വി.ഡി.സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് പ്രവർത്തകർക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. ഹൈക്കമാൻഡിന്റെ നിർദേശം അവഗണിച്ചു പ്രകടനം നടത്തിയ ഡിസിസി സെക്രട്ടറി വി. ഇ. താജുദീൻ, കോൺഗ്രസ്‌ തൊടുപുഴ വെസ്റ്റ്. മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ബാബു, ഡികെടിഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക്‌ സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ തൽസ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ്‌ സി.പി. മാത്യു അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img