01:27pm 20 October 2026
NEWS
കോൺഗ്രസ് വില്ലേജ് ഓഫീസ് ധർണയിൽ പ്രതിഷേധമിരമ്പി
19/02/2025  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോൺഗ്രസ് വില്ലേജ് ഓഫീസ് ധർണയിൽ പ്രതിഷേധമിരമ്പി
HIGHLIGHTS

സംസ്‌ഥാനത്ത്‌ നികുതി ഭീകരതയെന്ന് ബെന്നി ബഹനാൻ എം പി 

കൊച്ചി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ, നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധൂർത്തും പിടിപ്പുകേടും കൊണ്ട് സംസ്ഥാന ഖജനാവ് ഓട്ടയാക്കിയത് മറച്ചു പിടിക്കാൻ പൊതുജനങ്ങളുടെ മേൽ നികുതി വർദ്ധനവ് അടിച്ചേൽപ്പിക്കുന്ന  അപരിഷ്കൃത സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് ജില്ലാ തല ഉദ്‌ഘാടനം അങ്കമാലി ടൗൺ വില്ലേജ് ഓഫീസിനു മുന്നിൽ നിർവഹിച്ച് ബെന്നി  ബഹനാൻ എംപി ആവശ്യപ്പെട്ടു. നികുതി ഭീകരതയാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്ര.  എല്ലാത്തരം നികുതികളും ഫീസുകളും വർധിപ്പിച്ചുകൊണ്ട് വിലക്കയറ്റം അടിക്കടി വർധിക്കുന്നതിന് ഇടയാക്കുന്ന തുഗ്ലക്ക് ഭരണരീതിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. കിഫ്ബിയുടെ പേര് പറഞ്ഞ് റോഡുകൾക്ക് ടോൾ പിരിക്കുന്നതിനും ഭൂമിയുടെ നികുതി കോടതി ഫീസുകൾ വൈദ്യുതി ചാർജ് തുടങ്ങിയ സമസ്ത മേഖലകളിലും നികുതിഭീകരത അടിച്ചേൽപ്പിക്കുന്ന സമീപനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സാജു നെടുങ്ങാടൻ  അധ്യക്ഷനായിരുന്നു.ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് കളമശ്ശേരിയിലും കെ ബാബു എംഎൽഎ മരടിലും കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ ഐക്കര നാട്ടിലും ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ് ആലുവായിലും സോണി സെബാസ്റ്റ്യൻ പൂണിത്തറയിലും റോജി എം ജോൺ എംഎൽഎ അയ്യമ്പുഴയിലും ടി ജെ വിനോദ് എംഎൽഎ എളംകുളത്തും അൻവർ സാദത്ത് എംഎൽഎ നെടുമ്പാശ്ശേരിയിലും എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറുപ്പുംപടിയിലും നേതാക്കളായ അജയ് തറയിൽ കച്ചേരിപ്പടിയിലും എൻ വേണുഗോപാൽ തോപ്പുംപടിയിലും കെ പി ധനപാലൻ പറവൂരിലും ജോസഫ് വാഴക്കൻ ആയവനയിലും ഡൊമിനിക് പ്രസന്റേഷൻ കുമ്പളങ്ങയിലും സക്കീർ ഹുസൈൻ വെങ്ങോലയിലും പിജെ ജോയ് കാലടിയിലും കെ പി ഹരിദാസ് മുളവുകാട് ഐ കെ രാജു മഴുവന്നൂരും ടോണി ചമ്മിണി കടമക്കുടിയിലും എംആർ അഭിലാഷ് കച്ചേരിപ്പടിയിലും തമ്പി സുബ്രഹ്മണ്യം പനയപ്പള്ളിയിലും മനോജ് മൂത്തേടൻ കൂവപ്പടിയിലും വി പി ജോർജ് ഞാറക്കല്ലിലും മുനമ്പം സന്തോഷ് എടവനക്കാടും ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img