02:12am 11 November 2026
NEWS
സമ്മതിദാന അവകാശം സംരക്ഷിക്കണം കോണ്‍ഗ്രസ് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനം (സെപ്തംബര്‍ 1)
31/08/2025  08:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമ്മതിദാന അവകാശം സംരക്ഷിക്കണം കോണ്‍ഗ്രസ് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനം  സെപ്തംബര്‍ 1

കൊച്ചി: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാന അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍  പ്രകടനം നടക്കും. ജനാധിപത്യത്തെ അട്ടിമറിച്ച് രാജ്യം ഭരിക്കുന്നവര്‍ നടത്തുന്ന വോട്ട് കൊള്ളയ്‌ക്കെതിരെ തെളിവു സഹിതം രാഹുല്‍ഗാന്ധി വിളിച്ചു പറഞ്ഞിട്ടും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കുടപിടിക്കുകയാണ്. ഇതിനെതിരെ രാഹുല്‍ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് നടക്കുന്ന പ്രകടനത്തില്‍ മണ്ഡലം തലങ്ങളില്‍ നേതാക്കളും, പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img