10:05am 25 June 2026
NEWS
മുഖ്യമന്ത്രിമുഖമാകാൻ 500 കോടി; നവജ്യോത് കൗർ സിദ്ദുവിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കി
09/12/2025  04:23 AM IST
nila
 മുഖ്യമന്ത്രിമുഖമാകാൻ 500 കോടി;  നവജ്യോത് കൗർ സിദ്ദുവിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കി

ന്യൂഡൽഹി: പഞ്ചാബിലെ കോൺ​ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. പാർട്ടി നേതൃത്വത്തെ വൻ പ്രതിസന്ധിയിലാക്കിയ സ്യൂട്ട്കെയ്സ് പരാമർശത്തിന്റെ പേരിലാണ് നവജ്യോത് കൗർ സിദ്ദുവിനെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽ നിന്നും പുറത്താക്കിയത്. 500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് നൽകാൻ കഴിയുന്നവർക്കേ പഞ്ചാബിൽ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രിമുഖമാകാൻ കഴിയൂ എന്നായിരുന്നു നവജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം.

ഏതെങ്കിലും പാർട്ടി സിദ്ദുവിന് അധികാരം നൽകിയാൽ പഞ്ചാബിനെ സുവർണ സംസ്ഥാനമാക്കി മാറ്റുമെന്നും കൗർ പറഞ്ഞിരുന്നു. അതോടെ, സിദ്ദുവും ഭാര്യയും പാർട്ടിമാറുമെന്ന സൂചന ശക്തമായി. മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിനായി ഇത്രയും വലിയ തുക നൽകാൻ തന്റെയും ഭർത്താവിന്റെയും കയ്യിലില്ലെന്നും പഞ്ചാബിനു വേണ്ടിയാണ് സംസാരിക്കുന്നെന്നും അവർ പറഞ്ഞു.  2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു കൗറിന്റെ പരാമർശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img