05:03am 01 May 2026
NEWS
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സുപ്രിംകോടതി വിമർശനത്തിൽ കടുത്ത എതിർപ്പുമായി കോൺഗ്രസ്.
05/08/2025  06:24 PM IST
സണ്ണി ലുക്കോസ്
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സുപ്രിംകോടതി വിമർശനത്തിൽ കടുത്ത എതിർപ്പുമായി കോൺഗ്രസ്.

ഥാർത്ഥ ഇന്ത്യക്കാരൻ ആരെന്ന് ജഡ്‌ജിമാർ തീരുമാനിക്കേണ്ടെന്ന് എന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സൈന്യത്തെ രാഹുൽ അപമാനിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.എൻ്റെ സഹോദരൻ ഒരിക്കലും സൈന്യത്തിനെതിരെ സംസാരിക്കില്ല, അദ്ദേഹം അവരെ ബഹുമാനിക്കുന്നു. ഇത് തെറ്റായ വ്യാഖ്യാനമാണ്." പ്രിയങ്ക പറഞ്ഞു. ഇന്ത്യയുടെ ഭൂപ്രദേശം ചൈന കയ്യേറിയെന്ന ആരോപണത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ സുപ്രിംകോടതി വിമർശനം.
ഗൽവാനിലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ചുള്ള പരാമർശത്തിലാണ് രാഹുൽ ഗാന്ധിയെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചത്. യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നുവെന്നും കോടതി തുറന്നടിച്ചിരുന്നു. പിന്നാലെ വലിയ വിമർശനമാണ് കോൺഗ്രസിന്റെ ഭാഗത്തു ഉയരുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാരിനോടും കോൺഗ്രസ് ചോദ്യമുയർത്തി. ഗാൽവാൻ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതെങ്ങനെയെന്നാണ് ജയ്റാം രമേശ് ചോദിച്ചു. ചോദ്യമുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി സർക്കാർ മുദ്രകുത്തുമെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img