09:51pm 10 November 2026
NEWS
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സിഗ്നേച്ചര്‍ കാമ്പയിന് തുടക്കമായി
13/08/2025  09:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ സിഗ്നേച്ചര്‍ കാമ്പയിന് തുടക്കമായി
HIGHLIGHTS

ലഹരിക്കെതിരായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മനുഷ്യമതിലിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിന്‍ കൊച്ചി കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം 67 ആം ഡിവിഷനില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിര്‍വ്വഹിക്കുന്നു.

കൊച്ചി: മനുഷ്യമതില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ലഹരിക്കെതിരായ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യ ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും മനുഷ്യ മതില്‍ സംഘടിപ്പിക്കും. മനുഷ്യ മതിലിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിന്‍ കൊച്ചി കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം 67 ആം ഡിവിഷനില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിര്‍വഹിച്ചു. മനുഷ്യമതിലില്‍ സിഗ്നേച്ചര്‍ പതിപ്പിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കും. 

ലഹരിമരുന്നുകളുടെ അടിമത്തത്തില്‍ നിന്ന് സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരായി കെപിസിസി ആഹ്വാന പ്രകാരം ഓഗസ്റ്റ് 9ന് ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളിലേക്ക് കാമ്പയിന്‍ വിപുലീകരിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍ ഓഗസ്റ്റ് 15ന് വൈകീട്ട് നാലിന് സാമൂഹിക രാഷ്ട്രീയ നേതാക്കള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്‌കാരിക നായകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ പങ്കുചേരും. 

എറണാകുളം മേനകയില്‍ നടന്ന ചടങ്ങില്‍ കെവിപി കൃഷ്ണകുമാര്‍, ജോസഫ് ആന്റണി, മനു ജേക്കബ്, കെ എം കൃഷ്ണലാല്‍, രാജു കുമ്പളാന്‍, കെ വി ആന്റണി , കെ കെ അജ്മൽ എന്നിവര്‍ സംസാരിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img