08:44pm 10 November 2026
NEWS
കോൺഗ്രസിന്റെ ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോൺ (ആഗസ്റ്റ് 9, ശനി)
08/08/2025  03:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോൺഗ്രസിന്റെ ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോൺ  (ആഗസ്റ്റ് 9, ശനി)

കൊച്ചി: ലഹരി വ്യാപനത്തിനെതിരെ  കെപിസിസി ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോൺ ആഗസ്റ്റ് 9, ശനി  നടക്കും. രാവിലെ ആറ് മണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിക്കുന്ന വാക്കത്തോൺ  എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്‌ഘാടനം ചെയ്യും. വാക്കത്തോൺ മറൈൻ ഡ്രൈവിൽ സമാപിക്കും. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എ ഐ സി സി  ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ സംസാരിക്കും. ജില്ലയിലെ എം പിമാർ എം എൽ എമാർ ജനപ്രതിനിധികൾ, പോഷകസംഘടനാ ഭാരവാഹികൾ  തുടങ്ങിയവർ പങ്കെടുക്കും. കെ എസ് യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ വാക്കത്തോണിൽ പങ്കാളികളാകുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലഹരി ചെറുപ്പക്കാരെ അപകടകരമാം വിധം സ്വാധീനിക്കുന്നുവെന്നും ലഹരി പാർട്ടികൾ തടയാൻ കർശന നടപടി വേണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ലഹരി വ്യാപനം തടയുന്നതിൽ സർക്കാർ വീഴ്ച വ്യക്തമാണ്. സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് വ്യാപകമാണ്. സാമ്പത്തിക താത്പര്യം ചെറുപ്പക്കാരെ ലഹരി ഇടപാടുകളിലേക്ക് ആകർഷിക്കുന്നു. ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്യുന്നതല്ലാതെ ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയുന്നില്ല. കേസ് എടുത്താലും പ്രശ്നമില്ല എന്ന പൊതു ധാരണ രൂപപെടുന്നതിനാലാണ് ചെറുപ്പക്കാർ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നതെന്നും ഷിയാസ് കുറ്റപ്പെടുത്തി. കെ പിസിസി ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img