09:32pm 07 September 2026
NEWS
കോൺഗ്രസ് പ്രതിഷേധ മാർച്ച് ചെങ്ങന്നൂരിൽ സംഘർഷം
11/10/2025  08:21 PM IST
nila
കോൺഗ്രസ് പ്രതിഷേധ മാർച്ച് ചെങ്ങന്നൂരിൽ സംഘർഷം

ചെങ്ങന്നൂർ: ശബരിമലയിലെ സ്വർണ്ണ മോഷണവും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണ് ഷാഫി പറമ്പിലിനെ പോലെയുള്ള ഉന്നത നേതാക്കളെ പോലീസ് തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നത് എന്ന് കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ആരോപിച്ചു.  നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നടത്തുന്ന പ്രതിരോധം ആർക്കും വിശ്വസിക്കാവുന്നതല്ല ഇത് മറച്ചുവെക്കുവാൻ ആണ് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികൾ എന്ന് അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരിൽ നടന്ന പ്രധിഷേധത്തിൽ മഹിളാ കോൺഗ്രസന്റെ നേതൃത്വത്തിൽ റോഡ് ഉപരോധത്തെ തുടർന്നു പോലീസുമായി സംഘർഷത്തിലെക്ക് നീങ്ങി 

പ്രധിഷേധ സമരത്തിന്റെ അധ്യക്ഷൻ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ എൻ ഗോപിനാഥ് അധിക്ഷത വഹിച്ചു, കെ പി  സി സി സെക്രട്ടറി സുനിൽ പി ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ അഡ്വ എം. കെ പ്രശാന്ത്, സുജ ജോൺ, മിഥുൻകുമാർ, ഷെമീം റാവുത്തർ, കെ ഷിബുരാജൻ,  സോമൻ പ്ലാപ്പള്ളി, മറിയാമ്മ ചെറിയൻ, രാഹുൽ കൊഴുവല്ലൂർ,സീമ ശ്രീകുമാർ,ബിജു ആർ, ശശി എസ് പിള്ള, അനിൽ, സജി കുമാർ, ബാബു മരുനുരത്ത്,പ്രമോദ് ചെറിയനാട് തുടങ്ങിയവർ പ്രസംഗിച്ചു.
അറസ്റ്റു ചെയ്ത മഹിളാ കോൺഗ്രസ്സ് നേതാക്കളെ പിന്നീടു വിട്ടയച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.