
ചെങ്ങന്നൂർ: ശബരിമലയിലെ സ്വർണ്ണ മോഷണവും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണ് ഷാഫി പറമ്പിലിനെ പോലെയുള്ള ഉന്നത നേതാക്കളെ പോലീസ് തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നത് എന്ന് കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ആരോപിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നടത്തുന്ന പ്രതിരോധം ആർക്കും വിശ്വസിക്കാവുന്നതല്ല ഇത് മറച്ചുവെക്കുവാൻ ആണ് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികൾ എന്ന് അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ നടന്ന പ്രധിഷേധത്തിൽ മഹിളാ കോൺഗ്രസന്റെ നേതൃത്വത്തിൽ റോഡ് ഉപരോധത്തെ തുടർന്നു പോലീസുമായി സംഘർഷത്തിലെക്ക് നീങ്ങി
പ്രധിഷേധ സമരത്തിന്റെ അധ്യക്ഷൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എൻ ഗോപിനാഥ് അധിക്ഷത വഹിച്ചു, കെ പി സി സി സെക്രട്ടറി സുനിൽ പി ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ അഡ്വ എം. കെ പ്രശാന്ത്, സുജ ജോൺ, മിഥുൻകുമാർ, ഷെമീം റാവുത്തർ, കെ ഷിബുരാജൻ, സോമൻ പ്ലാപ്പള്ളി, മറിയാമ്മ ചെറിയൻ, രാഹുൽ കൊഴുവല്ലൂർ,സീമ ശ്രീകുമാർ,ബിജു ആർ, ശശി എസ് പിള്ള, അനിൽ, സജി കുമാർ, ബാബു മരുനുരത്ത്,പ്രമോദ് ചെറിയനാട് തുടങ്ങിയവർ പ്രസംഗിച്ചു.
അറസ്റ്റു ചെയ്ത മഹിളാ കോൺഗ്രസ്സ് നേതാക്കളെ പിന്നീടു വിട്ടയച്ചു.











