06:58am 23 September 2026
NEWS
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് സമരം; രാഹുൽ ഗാന്ധി ഉൾപ്പെടെ കസ്റ്റഡിയിൽ
21/07/2026  06:59 PM IST
nila
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് സമരം; രാഹുൽ ഗാന്ധി ഉൾപ്പെടെ കസ്റ്റഡിയിൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിനായാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതോടെ ദേശീയ തലസ്ഥാനത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

സമരത്തിൽ പങ്കെടുത്തിരുന്ന കോൺഗ്രസ് എംപിമാരെയും പോലീസ് ബലംപ്രയോഗിച്ച് നീക്കി. അറസ്റ്റ് നടപടിക്കിടെ നിരവധി എംപിമാർക്ക് പരിക്കേറ്റതായും വനിതാ എംപിമാരെ ഉൾപ്പെടെ ബലംപ്രയോഗിച്ച് മാറ്റിയതായും കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയതോടെയാണ് പോലീസ് വ്യാപക നടപടി സ്വീകരിച്ചത്.

സമരം അവസാനിപ്പിക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ട് സമരവേദിയിലെത്തി രാഹുൽ ഗാന്ധിയുമായി ഏകദേശം അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.

സിജെപി പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുത്തു.

അതേസമയം, കഴിഞ്ഞ ദിവസം സിജെപി സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img