08:37am 20 October 2026
NEWS
വില്ലേജ് ഓഫീസുകളുടെ മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ (19-02-25)
18/02/2025  09:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വില്ലേജ് ഓഫീസുകളുടെ മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ (19-02-25)

കൊച്ചി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ, നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ  വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. തൊട്ടതിനെല്ലാം ഭീമമായ നികുതി ഈടാക്കുന്ന സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധം അലയടിക്കുന്ന സമരമായി വില്ലേജ് ഓഫീസുകളുടെ മുൻപിൽ സംഘടിപ്പിക്കപ്പെടുന്ന ധർണാസമരം മാറുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സർക്കാരിന്മേൽ അടിഞ്ഞുകൂടിയ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന് ജനങ്ങളെ നികുതിയിലൂടെ പിഴിയുന്ന സമീപനം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. സ്വന്തം കീശ വീർപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിൽ സാധാരണ ജനങ്ങളെ അവഗണിച്ചുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്. നികുതി കൊള്ളയ്ക്കെതിരായ ജനകീയ വികാരം ധർണാ സമരത്തിൽ അലയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img