02:33am 08 November 2026
NEWS
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിജ്ഞ
02/04/2025  08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിജ്ഞ

കൊച്ചി: വര്‍ദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ജന പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച നവ ജാഗരണ്‍ ക്യാംപ് എക്‌സിക്യൂട്ടീവിലാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 

ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂര്‍ണ്ണമായും നശിപ്പിക്കുമെന്നും, നാളത്തെ പൗരന്‍മാരാവേണ്ട വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളില്‍ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള പൗരന്റെ കടമ നിറവേറ്റുകയെന്ന ദൗത്യത്തോടെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇത്തരമൊരു പ്രതിജ്ഞയെടുത്തതെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. 

കാപ്ഷന്‍:ലഹരിക്കെതിരായ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിജ്ഞ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചൊല്ലിക്കൊടുക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img