
ഇന്ത്യയെന്ന ആശയത്തെ തന്നെ തകർക്കാൻ ശ്രമമെന്ന് കെ ബാബു
കൊച്ചി: ഇന്ത്യയെന്ന ആശയത്തെ തന്നെ തകർത്ത് വർഗീയതയും വിദ്വേഷവും കുത്തിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാറും കേന്ദ്രസ് ആർക്കാരും നടത്തുന്നതെന്ന് മുൻമന്ത്രി കെ ബാബു എംഎൽഎ. എറണാകുളം ഡിസിസി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഓർമ്മ പോലും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. സവർക്കറെ ബിംബവത്കരിച്ച് ഇന്ത്യയുടെ മതേതരത്വവും ഐക്യവും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടത്തുന്നതെന്നും കെ ബാബു കുറ്റപ്പെടുത്തി.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഉമ തോമസ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ഐ കെ രാജു, മേയർ വികെ മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, നേതാക്കളായ അജയ് തറയിൽ, എൻ വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മിണി, കെ എം സലിം, കെ ബി മുഹമ്മദ് കുട്ടി, ജോസഫ് ആന്റണി, എംപി ശിവദത്തൻ, എൻ ആർ ശ്രീകുമാർ, അബ്ദുൾ ലത്തീഫ്, കെ പി തങ്കപ്പൻ, ബാബു പുത്തനങ്ങാടി, ഇഖ്ബാൽ വലിയവീട്ടിൽ, ജോഷി പള്ളൻ, വത്സലൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു
Photo Courtesy - Google







