12:40pm 12 November 2026
NEWS
കോൺഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു
29/12/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോൺഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു
HIGHLIGHTS

ഇന്ത്യയെന്ന ആശയത്തെ തന്നെ തകർക്കാൻ ശ്രമമെന്ന് കെ ബാബു 

കൊച്ചി: ഇന്ത്യയെന്ന ആശയത്തെ തന്നെ തകർത്ത് വർഗീയതയും വിദ്വേഷവും കുത്തിവെയ്ക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാറും കേന്ദ്രസ്‌ ആർക്കാരും നടത്തുന്നതെന്ന് മുൻമന്ത്രി കെ ബാബു എംഎൽഎ. എറണാകുളം ഡിസിസി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഓർമ്മ പോലും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. സവർക്കറെ ബിംബവത്കരിച്ച് ഇന്ത്യയുടെ മതേതരത്വവും ഐക്യവും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടത്തുന്നതെന്നും കെ ബാബു കുറ്റപ്പെടുത്തി.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഉമ തോമസ് എംഎൽഎ,  കെപിസിസി വൈസ് പ്രസിഡന്റ്  ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്,  ഐ കെ രാജു, മേയർ വികെ മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ,  നേതാക്കളായ അജയ് തറയിൽ, എൻ വേണുഗോപാൽ,  ഡൊമിനിക് പ്രസന്റേഷൻ,  ടോണി ചമ്മിണി,  കെ എം സലിം,  കെ ബി മുഹമ്മദ് കുട്ടി, ജോസഫ് ആന്റണി,  എംപി ശിവദത്തൻ,  എൻ ആർ ശ്രീകുമാർ,  അബ്ദുൾ ലത്തീഫ്, കെ പി തങ്കപ്പൻ,  ബാബു പുത്തനങ്ങാടി, ഇഖ്ബാൽ വലിയവീട്ടിൽ, ജോഷി പള്ളൻ, വത്സലൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img