07:06am 10 November 2026
NEWS
കോൺഗ്രസ്സിന്റെ ഭരണഘടന പ്രേമം കാപട്യം അരവിന്ദ് മേനോൻ
27/06/2025  07:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോൺഗ്രസ്സിന്റെ ഭരണഘടന പ്രേമം കാപട്യം  അരവിന്ദ് മേനോൻ

കൊച്ചി- അധികാരം നിലനിർത്താൻ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെ തന്നെയും കശാപ്പ് ചെയ്ത കോൺഗ്രസ്സ് ഇന്നു കാണിക്കുന്ന ഭരണഘടന പ്രേമം ശുദ്ധ കാപട്യമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ അഭിപ്രായപ്പെട്ടു.

അടിയന്തിരാവസ്ഥയുടെ 50ാം വാർഷികം ഭരണഘടനഹത്യാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തിരാവസ്ഥക്കെതിരെ സമരം നയിച്ച സമര സേനാനികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന സ്ഥാപനങ്ങളെ മുഴുവൻ കാൽകീഴിലാക്കി.നീതിന്യായ സംവിധാനത്തെ... പത്രമാധ്യമ സ്വാതന്ത്ര്യത്തെ എല്ലാം അടിച്ചമർത്തി 21 മാസക്കാലം രാജ്യത്ത് ഇരുണ്ട കാലം നൽകിയ കോൺഗ്രസ്സ് ഇന്ന് ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും ഭരണഘടന തത്വങ്ങളെക്കുറിച്ചുമൊക്കെ പ്രസംഗിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ്സ് എന്നും രാജ്യത്തെ പിന്നിലേക്ക് കൊണ്ടുപോകുക മാത്രമാണ് ചെയ്തിട്ടുള്ളത്.
2004 മുതൽ പത്തു വർഷക്കാലത്തെ മൻമോഹൻ സിംഗിന്റെ ഭരണകാലം എ മുതൽ ഇസഡ് വരെ അഴിമതിയുടേതായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.

എറണാകുളം .വൈ എം സി എ ഹാളിൽ നടന്ന പരിപാടിയിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.

ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ. പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ കൗൺസിൽ അംഗങ്ങളായ ഡോ. കെ.എസ്. രാധാകൃഷ്ണൻ . പി.എം വേലായുധൻ, സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, വവ്യവസായ സെൽ സംസ്ഥാന കൺവീനർ എ. അനൂപ്, വ്യാപരി സെൽ സംസ്ഥാന കൺവീനർ പി.വി. അതികായൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.ആർ. ശിവശങ്കരൻ  സുധ ദിലീപ്, പദ്മജ എസ്. മേനോൻ, ജില്ലാ ജന. സെക്രട്ടറി അഡ്വ.പ്രിയ പ്രശാന്ത്,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.രമാദേവി തോട്ടുങ്കൽ  വി.എസ് സത്യൻ എന്നിവർ പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ സമര സേനാനികളായ ശങ്കരൻ കർത്ത, പുരുഷോത്തം കമ്മത്ത്, നാരായണ റാവു, പി.എം. വേലായുധൻ എന്നിവരെ അരവിന്ദമേനോൻ ഷാൾ അണിയിച്ച് ആദരിച്ചു.ചടങ്ങിൽ വി.വി. പ്രകാശൻ, ഏലൂർ വിജയകുമാർ, നന്ദികേശൻ, മേക്കൽ രാമകൃഷ്ണൻ, എൻ.കെ. ശശിധരൻ, ബാലകൃഷ്ണൻ, ശിവൻഒക്കൽ, വേണു കളരിക്കൽ, എം.വി ഹരിഹരദാസ്, പി.ആർ. കെ. മേനോൻ, വി.കെ. കരുണാകരൻ, രാജപ്പൻ പി.കെ., എം. സി. ഉണ്ണികൃഷ്ണൻ, ടി.കെ. വിജയൻ, കെ.പി. രാമചന്ദ്രൻ, ശ്രീമൂലം മോഹൻദാസ്, എം..ഡി ദിവാകരൻ, മോഹനൻ വഴിക്കുളങ്ങര, സത്യം ദിവാകരൻ പിള്ള, ഐ ജി രാജു, പി.കെ. വിജയ രാഘവൻ, കെ.സി. രാജൻ, രാമകൃഷ്ണൻ, രാധാകൃഷ്ണൻ വൈപ്പിൻ, വേണു, കെ.ആർ. പുരുഷോത്തമൻ, ആർ. വേണുഗോപാൽ എന്നിവരെ സി.കെ. പദ്മനാഭൻ, ഡോ. കെ.എസ് രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ ഷാൾ അണിയിച്ച് ആദരിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img