08:36pm 03 November 2026
NEWS
ആർക്കിയോളജി പി ജി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് വിഷ്ണുപ്രിയയെ കോൺഗ്രസ് നേതൃത്വം ആദരിച്ചു
03/11/2026  06:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആർക്കിയോളജി പി ജി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് വിഷ്ണുപ്രിയയെ കോൺഗ്രസ് നേതൃത്വം ആദരിച്ചു
HIGHLIGHTS

ആർക്കിയോളജി പിജി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മഞ്ഞപ്രമഠത്തിൽ വിഷ്ണുപ്രിയ ശ്യാം കൃഷ്ണനെ മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനത്തിലെത്തി ത്രിവർണ്ണ ഷാളും മെമൻ്റോയും നൽകി ആദരിച്ചപ്പോൾ സരിത സുനിൽ, എം സി ഇട്ടിയച്ചൻ, ദീപ പ്രദീപ്, ഷീല മനോജ്, സരസ്വതി രാജശേഖരൻ നായർ, അലക്സ് ആൻ്റു , കെ സോമശേഖരൻ പിള്ള എന്നിവർ സമീപം.

മഞ്ഞപ്ര : ആർക്കിയോളജി പി.ജി പരീക്ഷയിൽ 2020-2025 ബാച്ചിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ മഞ്ഞപ്ര മഠത്തിൽ വീട്ടിൽ വിഷ്ണുപ്രിയ ശ്യാം കൃഷ്ണനെ കോൺഗ്രസ് നേതൃത്വം ഭവനത്തിലെത്തി അനുമോദിച്ചു.മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.ത്രിവർണ്ണ ഷാളും, മെമൻ്റോയും നൽകിയാണ് വിഷ്ണുപ്രിയയെ ആദരിച്ചത്.എം.ജി സർവകലാശാലയുടെ കീഴിലുള്ള എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു വിഷ്ണുപ്രിയ.ആർക്കിയോളജി പി ജി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിഷ്ണുപ്രിയയുടെ നേട്ടം മഞ്ഞപ്രയ്ക്ക് അഭിമാനമായി.ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സരിത സുനിൽ ഇളയിടത്ത് അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻമുടേരിപ്പടി അധ്യക്ഷതവഹിച്ചു.വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം കൈവരിക്കുന്ന യുവതലമുറ നാടിൻ്റെ അഭിമാനമാണെന്നും വിഷ്ണുപ്രിയയുടെ നേട്ടം വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്ന് അനുമോദന പ്രസംഗങ്ങളിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ല സെക്രട്ടറി ഷൈബി പാപ്പച്ചൻ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കെ. സോമശേഖരൻ പിള്ള, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരയ അലക്സ് ആൻ്റു, ദീപ പ്രദീപ്, വിൽസൺ മാടൻ, ഷീല മനോജ് , ആൻ്റു തോട്ടുങ്ങ,വിശ്വനാഥമേനോൻ കാപ്പിള്ളിൽ, ബാബു കണ്ണേൻ,ബെന്നി തിരുതനത്തിൽ, ജോസ് തോട്ടക്കര, ലൂവീസ് കീഴ്ത്തറ,സരസ്വതി രാജശേഖരൻ നായർ,വർഗീസ് മഞ്ഞളി എന്നിവർ പ്രസംഗിച്ചു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img