12:51am 19 November 2026
NEWS
ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാൻ ശ്രമം; കോൺ​ഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ അറസ്റ്റിൽ
17/11/2026  05:24 PM IST
nila
ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാൻ ശ്രമം; കോൺ​ഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ അറസ്റ്റിൽ

 

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ. പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ആശുപത്രിക്കെതിരായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പണം ആവശ്യപ്പെട്ടെന്നാണ് പരാതി.

ആശുപത്രി മോശം സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. തുടർന്ന് വിഡിയോ പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചിട്ടും ഭീഷണി തുടർന്നതോടെ ഡോക്ടർ പൊലീസിനെ സമീപിച്ചു.

പണം നൽകാൻ സാവകാശം ആവശ്യപ്പെട്ട ഡോക്ടർ, പൊലീസിന്റെ നിർദേശപ്രകാരം സുഹൈലിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പണം വാങ്ങുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നേരത്തെ എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ അറസ്റ്റിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img