12:26pm 12 November 2026
NEWS
ഉപമുഖ്യമന്ത്രിയാക്കാം, പ്രധാന വകുപ്പ് തരാം; കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ ഒത്തുതീർപ്പ് ഫോർമുലയുമായി ഹൈക്കമാൻഡ്
08/05/2026  12:06 PM IST
nila
ഉപമുഖ്യമന്ത്രിയാക്കാം, പ്രധാന വകുപ്പ് തരാം; കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ ഒത്തുതീർപ്പ് ഫോർമുലയുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിൽ തുടരുന്നു. ഇതിന് പരിഹാരമായി ഹൈക്കമാൻഡ് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കിയതായാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രിപദവും പ്രധാന വകുപ്പുകളും ഉൾപ്പെടുന്ന നിർദേശങ്ങളാണ് പരിഗണനയിൽ. എന്നാൽ ഉപമുഖ്യമന്ത്രിപദം ആർക്കാകും എന്ന കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

മുഖ്യമന്ത്രിപദത്തിനായുള്ള മത്സരത്തിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പ്രവർത്തകരെയും സാമൂഹികമാധ്യമങ്ങളെയും ഉപയോഗിച്ച് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

ഇതിനിടെ വിഷയത്തിൽ നിർണായകമായ ചർച്ച ശനിയാഴ്ച നടക്കും. കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുംെന്നാണ് വിവരം. ചർച്ചയിൽ പങ്കെടുക്കാൻ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ ഡൽഹിയിലെത്തും. കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്. മൂന്ന് നേതാക്കളുമായും രാഹുൽ ഗാന്ധി പ്രത്യേകമായി ആശയവിനിമയം നടത്താനിടയുണ്ടെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img