06:48am 12 November 2026
NEWS
ടീം കെപിസിസി'യുടെ എണ്ണയിട്ട തന്ത്രം: നിയമസഭാ പോരാട്ടത്തിന് കോൺഗ്രസ് സജ്ജം; തദ്ദേശ വിജയത്തിന്റെ ആവേശത്തിൽ, അതിവേഗം സ്ഥാനാർഥി നിർണയത്തിലേക്ക്
17/12/2025  10:10 AM IST
സുരേഷ് വണ്ടന്നൂർ
ടീം കെപിസിസിയുടെ എണ്ണയിട്ട തന്ത്രം: നിയമസഭാ പോരാട്ടത്തിന് കോൺഗ്രസ് സജ്ജം; തദ്ദേശ വിജയത്തിന്റെ ആവേശത്തിൽ, അതിവേഗം സ്ഥാനാർഥി നിർണയത്തിലേക്ക്
HIGHLIGHTS

 

'നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ' - സണ്ണി ജോസഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന്റെ ആവേശത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കോൺഗ്രസ് അതിവേഗം കടക്കുന്നു. ടീം കെപിസിസിയുടെ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിനു പിന്നിലെന്ന് നേതൃത്വം വിലയിരുത്തുന്നു.
​ എണ്ണയിട്ട തന്ത്രം
​കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ ശേഷം നടന്ന രണ്ടാം തിരഞ്ഞെടുപ്പ് വിജയമാണ് ഇത്. നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് തിരിച്ചുപിടിച്ചതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കി.
​വോട്ടർ പട്ടികയിൽ നേരിട്ട് മേൽനോട്ടം: പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച കെപിസിസി, വോട്ടർ പട്ടികയിൽ പേരു ചേർക്കലിന് നേരിട്ട് മേൽനോട്ടം വഹിച്ചു. എതിരാളികൾ വെട്ടിമാറ്റുന്ന അനുകൂല വോട്ടുകൾ ഒഴിവാക്കാൻ, വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ - സ്‌പെഷ്യൽ സമ്മറി റിവിഷൻ) വെല്ലുവിളിയെ ജാഗ്രതയോടെ നേരിടാൻ കെപിസിസി ആദ്യം തീരുമാനിക്കുകയും പിന്നീട് വിജയിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിന്ന് ഒരു വോട്ടുപോലും പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകി.
​വാർഡ് കമ്മിറ്റികൾ ശക്തിപ്പെടുത്തി: വാർഡ് കമ്മിറ്റികൾ ശക്തിപ്പെടുത്തിയതാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ പ്രധാനം. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലങ്ങളിൽ നേരിട്ടെത്തി പഠന ക്ലാസുകൾ നൽകുകയും പ്രസംഗിക്കുകയും ചെയ്തു. ജില്ലാ നേതൃത്വങ്ങൾക്ക് മേൽനോട്ടത്തിനായി മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി.
​ കോൺഗ്രസ് പൂർണ സജ്ജം
​തദ്ദേശ തിരഞ്ഞെടുപ്പിലെ അതേ പോരാട്ടവീര്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാൻ കോൺഗ്രസ് പൂർണ സജ്ജമാണെന്ന് എ.പി. അനിൽകുമാർ അഭിപ്രായപ്പെട്ടു.
​"തദ്ദേശ തിരഞ്ഞെടുപ്പിൽ നിയമസഭാ പോരാട്ടത്തിലും തുടരാൻ കോൺഗ്രസ് പൂർണസജ്ജമാണ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനവും പാർട്ടിയുടെ സ്ഥാനാർഥി നിർണയവും അതിവേഗം പൂർത്തിയാക്കും. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും." - സണ്ണി ജോസഫ് (കെപിസിസി പ്രസിഡന്റ്)
​

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img