
ദോഹ കേരളത്തിലെ കോൺഗ്രസ്സും അതിന്റെ നേതാക്കന്മാരും ഒരു തരം ക്രൈം സിന്ഡിക്കേറ്റിന്റെ നിയത്രണ ത്തിലാണെന്ന് എ എ റഹീം എംപി ആരോപിച്ചു. ധാർമികത തീരെ ഇല്ലാത്ത ഒരു വിഭാഗമാണ് കേരളത്തിലെ കോൺഗ്രസ് സിന്ഡിക്കേറ്റ് സണ്ണി ജോസഫ് ഉൾപ്പെടെ ഉള്ള നേതാക്കൾ ഇവരുടെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് അങ്ങേ അറ്റം അപകടകാരമാണ്. ഖത്തറിലെ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടി ഇൽ സംസാരിക്കുയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സമ്മേളനം മാനവികതയുടെ സന്ദേശം ആണ് വിളംബരം ചെയ്യുന്നത്. എസ് ൻ ഡി പി അടക്കമുള്ള എല്ലാ സമുദായ സംഘടന കളുമായി നല്ല ബന്ധം പുലർത്തുന്ന പാർട്ടി യാണ് സിപിഎം അത് വർഗീയ പ്രീണനമായി കാണേണ്ടതില്ല. കേരളത്തിന്റെ വികസനവും പുരോഗതിയും സാമൂഹ്യ ഉന്നമാനവുമാണ് ഇടതു പക്ഷം ലക്ഷ്യം വെക്കുന്നത്. കോൺഗ്രസ് എല്ലാ വികസന പ്രവർത്തനങ്ങളോടും മുഖം തിരിക്കുകയാണ്.
വിഴിഞ്ഞം തുറമുഖം ആധുനിക ഹൈവേ തുടങ്ങി അതിശപ്പിക്കുന്ന പ്രവർത്തന ങ്ങളാണ് കേരളത്തിലെ ഇടതു സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. നവ കേരള നിർമ്മിതിയിൽ പ്രവാസി സമൂഹത്തെ കൂടി ചേർത്ത് നിർത്തി മുന്നോട്ട് പോകുമെന്നും വിമാന യാത്ര ഉൾപ്പെടെയുള്ള പ്രവാസി പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല. ട്രഷറർ.ർ ജെ രതീഷ്. സെക്രട്ടറി അൻവർ പാലേരി എന്നിവരും മീറ്റ് ദി പ്രസ്സ് പരിപാടിയിൽ സംസാരിച്ചു.











