03:10am 07 November 2026
NEWS
ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ​ഹൈക്കമാൻഡ് നിർദ്ദേശം

24/02/2025  12:55 PM IST
nila
ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാൻ ​ഹൈക്കമാൻഡ് നിർദ്ദേശം

തിരുവനന്തപുരം എംപി ശശി തരൂർ ഉയർത്തുന്ന വിവാദങ്ങളുടെ പിന്നാലെ പോകരുതെന്ന് കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദ്ദേശം. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാനാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ പാർട്ടിക്കുള്ള അനുകൂല സാ​ഹചര്യങ്ങളെ നേതാക്കളുടെ അധികാര വ്യാമേഹത്തിന്റെ പേരിൽ ബലികഴിക്കാനാകില്ലെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകുന്നത്.  

ശശി തരൂർ ലക്ഷ്യമിടുന്നത് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്ന് തിരിച്ചറിഞ്ഞാണ് ഹൈക്കമാൻഡ് തീരുമാനം. തദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെക്കാനും ദേശീയ നേതൃത്വം സംസ്ഥാനത്തെ നേതാക്കൾക്ക് നിർദേശം നൽകി. തദേശ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ മാത്രം നേതൃത്വത്തിൽ അഴിച്ചു പണിയെന്നാണ് നിലവിലെ തീരുമാനം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img