07:31am 20 October 2026
NEWS
ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസിന്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞു: വി.ഡി സതീശന്‍
08/02/2025  10:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസിന്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞു: വി.ഡി സതീശന്‍

കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ദുര്‍ഭരണത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഡ് പ്രസിഡന്റുമാരുടെ മഹാസംഗമം നവജാഗരണ്‍, ക്യാംപ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എറണാകുളം ജില്ലയില്‍ എണ്‍പത് ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ പാര്‍ട്ടി സജ്ജമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കലടക്കം സംഘടനാ സംവിധാനങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചാല്‍ ജില്ലയില്‍ യുഡിഎഫിന് കുതിപ്പുണ്ടാകുമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിച്ചു. ജനസമൂഹം പിണറായി സര്‍ക്കാരിനെതിരെ ചിന്തിക്കുകയാണ്, സംഘടനാപരമായ കരുത്ത് കൂടിയുണ്ടെങ്കില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പതിനാല് സീറ്റും യുഡിഎഫിന് നേടാനാകുമെന്നും അദ്ദേഹം ഓര്‍പ്പിച്ചു. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ബെഹനാന്‍, ഹൈബി ഈഡന്‍, പാര്‍ലമെന്ററി പാര്‍ട്ടി ഉപ നേതാവ് കെ.ബാബു എംഎല്‍എ, എഐസിസി സെക്രട്ടറി റോജി എം ജോണ്‍ എംഎല്‍എ, മുന്‍ എംപി കെ.പി ധനപാലന്‍, രാഷ്ട്രീയകാര്യ സിമിതി അംഗം അജയ് തറയില്‍, എംഎല്‍എമാരായ ടി.ജെ വിനോദ്, അന്‍വര്‍ സാദത്ത്, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, എന്‍ വേണുഗോപാല്‍, വീക്ഷണം എംഡി ജയ്‌സണ്‍ ജോസഫ്, കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, എം.എ ചന്ദ്രശേഖരന്‍, കെ.പി ഹരിദാസ്, മനോജ് മൂത്തേടന്‍, ജമാല്‍ മടക്കാടന്‍, മുഹമ്മദ്കുട്ടി മാസ്റ്റര്‍, ഒ. ദേവദാസ്, കെ.പി ബാബു, സക്കീര്‍ ഹുസൈന്‍, വി.പി ജോര്‍ജ്, ഐ.കെ രാജു, ടോണി ചമ്മിണി, തമ്പി സുബ്രഹ്‌മണ്യം, പി.ജെ ജോയ് എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img