06:50pm 22 October 2026
NEWS
പാറളത്ത് സിപിഐയുടെ കൈസഹായത്തിൽ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം; ബിജെപിക്ക് ഭരണം നഷ്ടമായി
22/10/2026  02:38 PM IST
nila
പാറളത്ത് സിപിഐയുടെ കൈസഹായത്തിൽ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം; ബിജെപിക്ക് ഭരണം നഷ്ടമായി

തൃശൂർ: പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ റോസ് മേരി അപേഷിനെ തിരഞ്ഞെടുത്തു. സിപിഐയുടെ പിന്തുണയോടെയാണ് റോസ് മേരി പ്രസിഡന്റായത്. അവിശ്വാസപ്രമേയത്തിലൂടെ ബിജെപി പ്രസിഡന്റ് അനിത പ്രസന്നനെ പുറത്താക്കിയതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പ് നടന്നത്.

വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ റോസ് മേരി അപേഷിന് എട്ട് വോട്ട് ലഭിച്ചു. ബിജെപിയുടെ മുൻ പ്രസിഡന്റ് അനിത പ്രസന്നന് ആറ് വോട്ടും എൽഡിഎഫിന്റെ സുധ അനിലിന് മൂന്ന് വോട്ടും ലഭിച്ചു. എൽഡിഎഫിലെ സിപിഐ അംഗങ്ങളുടെ രണ്ട് വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ സിപിഎം അംഗങ്ങൾ വിട്ടുനിന്നു. 

17 അംഗങ്ങളുള്ള പാറളം പഞ്ചായത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കും യുഡിഎഫിനും ആറ് സീറ്റുകൾ വീതമാണ് ലഭിച്ചത്. തുടർന്നുനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് ബിജെപിയിലെ അനിത പ്രസന്നൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് അനിത പ്രസന്നന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ കോൺഗ്രസിന് പഞ്ചായത്ത് ഭരണം ലഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img