09:24pm 11 August 2026
NEWS
രാഹുലിനൊപ്പമുള്ള സ്ത്രീയും കുട്ടിയും ആരാണ്? വിവാദങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരിച്ച് കോൺ​ഗ്രസ്
11/08/2026  04:32 PM IST
nila
രാഹുലിനൊപ്പമുള്ള സ്ത്രീയും കുട്ടിയും ആരാണ്? വിവാദങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: വിദേശയാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ടെക്‌സസിലെ ലേക് റേ റോബർട്‌സിൽ നിന്നുള്ളതാണ് ചിത്രമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ-ചാർജ് ആവി ദാണ്ടിയ അറിയിച്ചു. 

രാഹുൽ ഗാന്ധിയും സുഹൃത്തുക്കളും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയതിനിടെയാണ് ചിത്രം പകർത്തിയതെന്നും കോൺഗ്രസ് വിശദീകരിച്ചു. ചിത്രത്തിൽ രാഹുലിനൊപ്പമുള്ള സ്ത്രീയും കുട്ടിയും സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്നും സുഹൃത്ത് ചിത്രത്തിൽ ഇല്ലെന്നും വ്യക്തമാക്കി. വിദേശയാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്കൊപ്പമുള്ളവർ ആരാണെന്ന് ചോദിച്ചായിരുന്നു ഗിരിരാജ് സിങ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ചിത്രം എവിടെനിന്നുള്ളതാണെന്നും കൂടെയുള്ളവർ ആരാണെന്നും അറിയാൻ താൽപര്യമുണ്ടെന്നും കേന്ദ്രമന്ത്രി കുറിച്ചിരുന്നു. ഇതോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയായിരുന്നു.

ഗിരിരാജ് സിങ്ങിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുമ്പോൾ മോശം ചിന്തകൾ മാത്രം ഉണ്ടാകുന്ന സമീപനമാണ് ഗിരിരാജ് സിങ്ങിന്റേതെന്ന് അവർ ആരോപിച്ചു. സ്വന്തം നിരാശ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ചും യാത്രകൾക്കുള്ള സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ബിജെപി നേരത്തെയും നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രം സംബന്ധിച്ച വിവാദവും രാഷ്ട്രീയ വാക്‌പോരും ശക്തമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img