NEWS
55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
17/03/2026 06:43 PM IST
nila

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കണ്ണൂരും കോന്നിയും ഉൾപ്പെടെ തർക്കം നിലനിൽക്കുന്ന സീറ്റുകൾ ഒഴിച്ചിട്ടാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. അതേസമയം, ചിറയിൻകീഴിൽ രമ്യാ ഹരിദാസിന് സീറ്റ് നൽകി. പ്രാദേശികമായ എതിർപ്പുകളെ അവഗണിച്ചാണ് രമ്യയെ ചിറയിൻകീഴിൽ മത്സരിപ്പിക്കുന്നത്.
കോൺഗ്രസിൽ നിന്നു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം മത്സരത്തിനുണ്ട്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കോൺഗ്രസ് സ്ഥാനാർത്ഥികൾ
- അഡ്വ. സജീവ് ജോസഫ് (ഇരിക്കൂർ)
- അബ്ദുൽ റഷീദ് (ധർമ്മടം)
- K.P. സാജു ( തലശ്ശേരി)
- അഡ്വ. സണ്ണി ജോസഫ് (പേരാവൂർ)
- ഉഷ വിജയൻ (മാനന്തവാടി)
- I.C. ബാലകൃഷ്ണൻ (സുൽത്താൻബത്തേരി)
- അഡ്വ. ടി. സിദ്ദിഖ് (കല്പറ്റ)
- K.M. അഭിജിത് (നാദാപുരം)
- അഡ്വ. കെ. പ്രവീൺ കുമാർ (കൊയിലാണ്ടി)
- V T സൂരജ് (ബാലുശ്ശേരി)
- വിദ്യാ ബാലകൃഷ്ണൻ (എലത്തൂർ)
- അഡ്വ. കെ. ജയന്ത് (കോഴിക്കോട് നോർത്ത്)
- ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ)
- A.P. അനിൽ കുമാർ (വണ്ടൂർ)
- V S ജോയ് (തവനൂർ)
- നൗഷാദ് അലി (പൊന്നാനി)
- V.T. ബൽറാം (തൃത്താല)
- K.A. തുളസി (കോങ്ങാട്)
- A. സുരേഷ് (മലമ്പുഴ)
- രമേശ് പിഷാരടി (പാലക്കാട്)
- K.C. സുബ്രഹ്മണ്യൻ (തരൂർ)
- അഡ്വ. സുമേഷ് അച്യുതൻ (ചിറ്റൂർ)
- T. തങ്കപ്പൻ (നെന്മാറ)
- K.N. ഫെബിൻ (ആലത്തൂർ)
- T.N. പ്രതാപൻ (മണലൂർ)
- അഡ്വ. ഷാജി J കോടങ്കണ്ടത്ത് (ഒല്ലൂർ)
- രാജൻ J പള്ളൻ (തൃശ്ശൂർ)
- അഡ്വ. സുനിൽ ലാലൂർ (നാട്ടിക)
- T.M. നാസർ (കൈപ്പമംഗലം)
- K. M ബാബു രാജ് (പുതുക്കാട്)
- സനീഷ് കുമാർ ജോസഫ് (ചാലക്കുടി)
- O.J. ജനീഷ് (കൊടുങ്ങല്ലൂർ)
- റോജി M. ജോൺ (അങ്കമാലി)
- അൻവർ സാദത്ത് (ആലുവ)
- V.D. സതീശൻ (പറവൂർ)
- T.J. വിനോദ് (എറണാകുളം)
- ഉമാ തോമസ് (തൃക്കാക്കര)
- V.P. സജീന്ദ്രൻ (കുന്നത്തുനാട്)
- ഡോ. മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ)
- K. ബിനിമോൻ (വൈക്കം)
- തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം)
- ചാണ്ടി ഉമ്മൻ (പുതുപ്പള്ളി)
- ഷാനിമോൾ ഉസ്മാൻ (അരൂർ)
- K. R. രാജേന്ദ്ര പ്രസാദ് (ചേർത്തല)
- രമേശ് ചെന്നിത്തല (ഹരിപ്പാട്)
- മുത്താര രാജ് (മാവേലിക്കര)
- C.R. മഹേഷ് (കരുനാഗപ്പള്ളി)
- അഡ്വ. P. ഐഷാ പോറ്റി (കൊട്ടാരക്കര)
- ജ്യോതികുമാർ ചാമക്കാല (പത്തനാപുരം)
- P.C. വിഷ്ണുനാഥ് (കുണ്ടറ)
- അഡ്വ. ബിന്ദു കൃഷ്ണ (കൊല്ലം)
- സൂരജ് രവി (ചാത്തന്നൂർ)
- രമ്യാ ഹരിദാസ് (ചിറയിൻകീഴ്)
- കെ മുരളീധരൻ (വട്ടിയൂർക്കാവ്)
- M. വിൻസെന്റ് (കോവളം)
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











