05:06pm 09 November 2026
NEWS
കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും തീവ്രവാദത്തെ പിന്തുണക്കുന്നു കെ.വി.എസ്. ഹരിദാസ്
26/04/2025  06:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോൺഗ്രസ്സും മാർക്സിസ്റ്റ് പാർട്ടിയും തീവ്രവാദത്തെ പിന്തുണക്കുന്നു  കെ.വി.എസ്. ഹരിദാസ്

കൊച്ചി - ജന്മുകാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും 15പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരവാദി ആക്രമണത്തെ അപലപിക്കുവാൻ പോലും തയ്യാറാകാത്ത കേരളത്തിലെ കോൺഗ്രസ്സ് - സിപിഎം നേതൃത്വം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു.ബിജെപി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജന്മുകാശ്മീരിലെ സമാധാനത്തെയും വികസനത്തെയും അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരവാദികൾ നടത്തിയത്.കേരളത്തിൽ ഇതിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കാനാണ് വി.ഡി. സതീശനും വി.ടി.ബലറാമും പോലുള്ള കോൺഗ്രസ്സ് നേതാക്കളുംഎം.എ.ബേബി, എം.വി.ഗോവിന്ദൻ തുടങ്ങിയ സി പി എം നേതാക്കളും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ. പ്രിയ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img