
കൊച്ചി - ജന്മുകാശ്മീരിലെ പഹൽഗാമിൽ പാക് പിന്തുണയോടെ ഭീകരവാദികൾ 26 നിരപരാധികളെ നിഷ്ഠൂരമായി കൊല നടത്തിയതിനെ തുടർന്ന് രാജ്യത്തുള്ള പാക്കിസ്ഥാൻ പൗരന്മാരെ സമയബന്ധിതമായി പുറത്താക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും കേരളം , പശ്ചിമ ബംഗാൾ, കർണ്ണാടക സംസ്ഥാനങ്ങൾ ഇതിനോട് മുഖം തിരിച്ചു നിൽക്കുകയാണ്.
ഈ സംസ്ഥാനങ്ങളിലെ ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സ് , മാർക്സിസ്റ്റ് പാർട്ടി, തൃണമൂൽ കോൺഗ്രസ്സ് എന്നിവർ രാജ്യ വിരുദ്ധ ശക്തികളുമായി സന്ധിചെയ്യുകയാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു.
പാക്കിസ്ഥാൻ പൗരന്മാരെ രാജ്യത്തു നിന്നും പുറത്താക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ ബഹുജന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം നോക്കി നിരപരാധികളെ കൊലപ്പെടുത്തുന്നതാണ് പഹൽഗാമിൽ കണ്ടത്.
ഇതിനെ അപലപിക്കുവാൻ പോലും ഈ പാർട്ടികൾ തയ്യാറായിട്ടില്ല.
നരേന്ദ്ര മോദി സർക്കാർ ജന്മുകാശ്മീരിന് പ്രത്യേക പദവി നൽക്കുന്ന 370ാം . വകുപ്പ് എടുത്തു മാറ്റിയ ശേഷം അവിടെയുണ്ടായ വികസനവും സമാധാനവും അട്ടിമറിക്കാനാണ് പാക്കിസ്ഥാൻ . ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനെ പിന്തുണക്കുന്ന സമീപനമാണ് ഈ പാർട്ടികൾ പുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ മോർച്ച . ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. നോബിൾ മാത്യു, ബിജെപി ജില്ലാ ജന.സെക്രട്ടറിമാരായ അഡ്വ. എസ്. സജീ, ശ്രീക്കുട്ടൻ തുണ്ടത്തിൽ ,
അഡ്വ. പ്രിയ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. വേലായുധൻ, ജില്ലാ സെക്രട്ടറിമാരായ ടി. പദ്മ കുമാരി, സൗഷ, ഡോ.ജലജ ആചാര്യ , ശിവകുമാർ കമ്മത്ത്, ബീനകുമാരി, ഷാലി വിനയൻ,ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വ. സ്വരാജ്,അഡ്വ. രൂപേഷ്, വിനോദ് വർഗ്ഗീസ്, എൻ.കെ. രതീഷ്കുമാർ ,രഘുറാം പൈ, നേതാക്കളായ റാണി ഷൈൻ, സുധ വിമോദ്, പ്രീപ്തി രാജ്, ലതിക ഭഗത്ത്, സന്ധ്യ മനോജ്, സന്ധ്യ മണികണ്ഠൻ ബേബി കിരീടം, പി.കെ. പീതാംബരൻ, മുരളി കുമ്പളം, കെ.വിശ്വനാഥൻ, ശശി കുമാര മേനോൻ, രാജേഷ് കമ്മത്ത്, രാമലഹിതൻ . ഗോപു പരമശിവൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
Photo Courtesy - Google










