05:11pm 30 April 2026
NEWS
ഗോഡ്സയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

27/02/2025  02:04 PM IST
nila
ഗോഡ്സയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഗോഡ്‌സെയെ പ്രകീർത്തിച്ച് കമൻറിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിരെ പ്രതിഷേധം ശക്തമാകുന്നു. മോദി സർക്കാർ ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്നതിൻറെ ഭാഗമാണ് ഷൈജ ആണ്ടവന്റെ സ്ഥാനക്കയറ്റമെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ഗോഡ്‌സെയെ മഹത്വവൽക്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 

ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ കേരളത്തിലെ ഒരു പ്രൊഫസറെ മോദി സർക്കാർ എൻഐടി-കൽക്കട്ടയുടെ ഡീൻ ആക്കി. ഇതെല്ലാം മോദിയുടെ മാനസികാവസ്ഥയുടെ ഭാഗമാണെന്നും ഗോഡ്‌സെയെ മഹത്വവൽക്കരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമൻറിട്ടതോടെയാണ് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ വിവാദ നായികയായത്. ഇവർക്ക് ഡീനായാണ്‌ കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നൽകിയത്. പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. 2025 ഏപ്രിൽ ഏഴാം തീയതി ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img