NEWS
കോൺഫിഡൻ്റ് ഗ്രൂപ്പ് സി ഇ ഒ റോയി ജീവനൊടുക്കി
30/01/2026 07:53 PM IST
സണ്ണി ലുക്കോസ്

പ്രമുഖ ബിൽഡറും, കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി.സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം.ബംഗ്ലലൂരുവിൽ വച്ചാണ് സംഭവം. കൊച്ചി സ്വദേശിയാണ്. കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും, വീടും കേന്ദ്രീകരിച്ച് ഇ.ഡി പരിശോധന നടന്നിരുന്നു എന്നാണ് വിവരം.നിർമ്മാതാവും പ്രമുഖ ടി.വി ഷോകളുടെ സ്പോൺസറുമാണ് സി ജെ റോയി.മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










