NEWS
ബ്രെയിൻ - കമ്പ്യൂട്ടർ ഇൻ്റർഫെയ്സിൽ കോൺഫറൻസ്
06/05/2026 10:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: മനുഷ്യൻ്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ നേരിട്ട് ആശയ വിനിമയം സാധ്യമാക്കുന്ന ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫെയ്സിൻ്റെ തന്ത്രപ്രധാന പ്രത്യാഘാതത്തെപ്പറ്റി ന്യൂ ഡെൽഹിയിൽ കോൺഫറൻസ് നടത്തി. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്ക്വാർട്ടേഴ്സ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫും സെൻ്റർ ഫോർ ജോയിൻ്റ് വാർ ഫെയർ സ്റ്റഡീസും ചേർന്നാണ് സംഘടിപ്പിച്ചത്.
ഡയറക്ടർ ജനറൽ ഓഫ് ദി സെൻ്റർ ഫോർ ജോയിൻ്റ് വാർ ഫെയർ സ്റ്റഡീസ് മേജർ ജനറൽ അശോക് കുമാർ, ഡയറക്ടർ ജനറൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് വൈസ് അഡ്മിറൽ ആത്രി സറിൻ, ഡെൽഹി ഐ.ഐ.ടി ഇലക്ട്രിക്കൽ ആൻഡ് ബയോ മെഡിക്കൽ എൻജിനീയറിംഗ് വകുപ്പ് മേധാവി ഡോ. ടി.കെ.ഗാന്ധി, ഐ.ഡി.എസ് (മെഡിക്കൽ) ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ എസ് ശങ്കർ തുടങ്ങിയവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. പാനൽ ചർച്ചയും നടന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










