02:31am 21 November 2026
NEWS
കോൺഫെഡറേഷൻ ഓഫ് അലുമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ ) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു
20/11/2026  12:08 PM IST
nila
കോൺഫെഡറേഷൻ ഓഫ് അലുമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ ) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

ഖത്തറിലെ ഇരുപത്തിനാലോളം ആർട്സ് ആൻഡ് സയൻസ് കോളേജ് അലുമിനി അസോസിയേഷനുകളുടെ പ്രാതിനിധ്യമുള്ള കോൺഫെഡറേഷൻ ഓഫ് അലുമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ ) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. വിവിധ കോളേജ് അലുമിനി അസോസിയേഷനുകളെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയുടെ പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുത്തത്. മാർത്തോമാ കോളേജ് അലുമിനി പ്രതിനിധി അനീഷ് ജോർജിനെ പ്രസിഡന്റായും ഫാറൂക് കോളേജ് പ്രതിനിധി  നൗഷാദ് പയ്യോളിയെ ജനറൽ സെക്രട്ടറിയായും പി.എസ്.എം.ഒ. കോളേജ് പ്രതിനിധി ഷഹനാസ് ബാബുവിനെ ട്രഷററായും തിരഞ്ഞെടുത്തു. മടപ്പള്ളി ഗവൺമെന്റ് കോളേജ് പ്രതിനിധി ബിജു, സർ സയ്യിദ് കോളേജ് പ്രതിനിധി ഷൈഫൽ, കേരളവർമ്മ കോളേജ് പ്രതിനിധി ഹേമനാഥ്, എം.എസ്.എം. കോളേജ് പ്രതിനിധി അനുഷ വിനോദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. എസ്.എൻ. കോളേജ് പ്രതിനിധി അബി അബ്ദദ്, മാമോ കോളേജ് പ്രതിനിധി മുഹമ്മദ് ഫാരിസ്, കാർമൽ പോളിടെക്നിക്കിൽ നിന്നുള്ള അനിൽ പ്രകാശ്, ശ്രീകൃഷ്ണ കോളേജിൽ നിന്നുള്ള അഷ്റഫ് എച്ച്. ഉസ്മാൻ എന്നിവർ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഉപദേശക സമിതി അംഗങ്ങളായി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് ഹാഷിർ, മഷ്ഹൂദ് തിരുത്തിയാട്, സുബൈർ പാണ്ടവത്ത്, അഡ്വ. ജാഫർ ഖാൻ എന്നിവരെയും തിരഞ്ഞെടുത്തു. മുൻ ഭാരവാഹികളായ അബ്ദുൽ അസീസ്, സിറാജ് ഇബ്രാഹിം, ഗഫൂർ കോഴിക്കോട് എന്നിവർ എക്സ്-ഓഫീഷ്യൽ അംഗങ്ങളായും ഉൾപ്പെടുന്നു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിന് ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബ്ദുൽ അസീസ് സി.കെ. യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്ക് വി സി മഷ്ഹൂദ് തിരുത്തിയാട്, മുഹമ്മദ് ഹാഷിർ, സുബൈർ പാണ്ടവത്ത് എന്നിവർ നേതൃത്വം നൽകി. ഖത്തറിലെ വിവിധ കോളേജ് അലുമിനി അസോസിയേഷനുകൾക്കിടയിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾക്ക് കൂടുതൽ സജീവമായ സംഭാവനകൾ നൽകുന്നതിനും പുതിയ നേതൃത്വം പ്രവർത്തിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും ഊർജ്ജവും പകരുന്ന നേതൃത്വത്തിന് യോഗം ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img