04:51am 28 October 2026
NEWS
ദേവാലയത്തിനകത്ത് പോലീസിനെ നിരത്തി കുർബാന നടത്തിയത് പാമ്പ്ലാനിയുടെ ഭീരുത്വം
26/10/2026  12:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദേവാലയത്തിനകത്ത് പോലീസിനെ നിരത്തി കുർബാന നടത്തിയത് പാമ്പ്ലാനിയുടെ  ഭീരുത്വം

 

 കൊച്ചി: വിശ്വാസികളെ ഭീഷണിപ്പെടുത്തിയും ഭരണ - പ്രതിപക്ഷ പാർട്ടികളെ സ്വാധീനിച്ച് ദേവാലയത്തിനുള്ളിൽപോലും പോലീസിനെ വിന്യസിച്ചും ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ഇന്നലെ (ഞായർ) സഭയിൽ അംഗീകാരമില്ലാത്ത കുർബാന നടത്തിയത് മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ  ഭീരുത്വവും  കുറ്റബോധവും  മൂലമാണെന്ന് ഇടവക വിശ്വാസിക്കൂട്ടായ്മ ഭാരവാഹികൾ  ആരോപിച്ചു. കുർബാന തർക്കത്തെ തുടർന്ന് 15 മാസത്തിലധികമായി അടച്ചിട്ടിരുന്ന പള്ളി അധികാര ദുർവിനയോഗത്തിലൂടെയും ഗുണ്ടായിസത്തിലൂടെയുമാണ് അതിരൂപതാം നേതൃത്വം തുറന്ന് നിയമവിരുദ്ധ കുർബാന നടത്തിയത്. സഭയിൽ അമിതാധികാരങ്ങൾ കയ്യാളുന്ന പാംപ്ലാനി വിമതപക്ഷത്തെ തൃപ്തിപ്പെടുത്താനായി നടത്തുന്ന നിയമ ലംഘനങ്ങൾ അംഗീകരിക്കില്ലെന്നും പൂർണമായും ഏകീകൃത കുർബാന ലഭിക്കുന്നതുവരെ നിയമപരമായ മാർഗങ്ങളിലൂടെ പോരാട്ടം തുടരുമെന്നും ഭാരവാഹികളായ എ.കെ ജോസ്, വൈശാഖ് വർഗീസ്,  ഷാജി ജോർജ്, ജയ്സൺ ഫ്രാൻസിസ്, ജോൺ കോട്ടൂർ എന്നിവർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img