03:27am 02 September 2026
NEWS
ഡോ. ഡാളി പൗലോസ് മേപ്പുറത്തിന്റെ നിര്യാണത്തിൽ കുസാറ്റിൽ അനുശോചന സമ്മേളനം
01/09/2026  08:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ. ഡാളി പൗലോസ് മേപ്പുറത്തിന്റെ നിര്യാണത്തിൽ കുസാറ്റിൽ അനുശോചന സമ്മേളനം
HIGHLIGHTS

കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരി അനുസ്മരണ ചടങ്ങിൽ സംസാരിക്കുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ അധ്യാപികയായിരുന്ന ഡോ. ഡാളി പൗലോസ് മേപ്പുറത്തിന്റെ നിര്യാണത്തിൽ സർവകലാശാലയുടെ നേതൃത്വത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.കുസാറ്റിൽ ജോലിയിൽ പ്രവേശിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായി മാറിയ വ്യക്തിയായിരുന്നു ഡോ. ഡാളി പൗലോസെന്ന് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരി അനുസ്മരിച്ചു. സർവകലാശാലയ്ക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഡാളി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. അത്യന്തം സമർപ്പണബോധത്തോടെ പ്രവർത്തിച്ച അധ്യാപികയായിരുന്നു ഡോ. ഡാളിയെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂത് അനുസ്മരിച്ചു.

കുസാറ്റ് രജിസ്ട്രാർ പ്രൊഫ. (ഡോ.) എ. യു. അരുൺ, കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ അൻസൺ പി. ആന്റണി, ഡോ. പ്രവീൺ സി. എസ്., കുസാറ്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് പ്രൊഫ. (ഡോ.) എൻ. മനോജ്, കുസാറ്റ് മുൻ വൈസ് ചാൻസലർ പ്രൊഫ. ശങ്കരൻ, അധ്യാപക-അനധ്യാപക സംഘടനാ പ്രതിനിധികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ ഡോ. ഡാളി പൗലോസ് മേപ്പുറത്തിൻ്റെ കുടുംബാംഗങ്ങൾ, തുടങ്ങിയവർ അനുശോചന സമ്മേളനത്തിൽ പങ്കെടുത്തു.കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ അധ്യാപികയായിരുന്ന ഡോ. ഡാളി പൗലോസ് മേപ്പുറത്ത് ഓഗസ്റ്റ് 30നാണ് അന്തരിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img