
ഇരമല്ലിക്കര : ശ്രീഅയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജിൽ പുതിയതായി ആരംഭിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനവും, പ്രതിഭാ സംഗമവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
ഉദ്ഘാടനം ചെയ്തു. ഗവേഷണോന്മുഖരായ വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുക എന്നത് കലാലയങ്ങളുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നായിരിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കലാലയങ്ങളിൽ ഒരുക്കി നൽകുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധമാണ്. ബോർഡിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഈ വർഷം മുതൽ പ്രത്യേക വാർഷിക ബജറ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. കലാലയങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഇതുവഴി വളരെ വേഗം പൂർത്തീകരിക്കുവാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ അവതരണ ഗാനത്തിന്റെ രചയിതാവും കവിയുമായ ജി. നിശീകാന്തിനുള്ള ഉപഹാര സമർപ്പണം അദ്ദേഹം നിർവഹിച്ചു. കോളേജ് കൗൺസിൽ സെക്രട്ടറിയും, ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി വിഭാഗം മേധാവിയുമായ ഡോ. നിത. ബി രചിച്ച ' ക്ലൈമറ്റ് ചേഞ്ച് & പബ്ലിക് ഹെൽത്ത് ' എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രസിഡണ്ട്
നിർവഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി. ഡി. സന്തോഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 2025- 26 അദ്ധ്യയന വർഷം കോളേജിൽ നടന്ന ബയോഡൈവേഴ്സിറ്റി - അന്താരാഷ്ട്ര ശാസ്ത്ര സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ പ്രകാശനവും, കോളേജ് ന്യൂ ലെറ്റർ പ്രകാശനവും ചടങ്ങിൽ
നിർവഹിച്ചു. അക്കാദമിക് മേഖലയിലും കലാകായിക മേഖലകളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ആദരവും സ്കോളർഷിപ്പ് വിതരണവും ചടങ്ങിൽ നടന്നു.
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. കെ. സി. പ്രകാശ്, ഇലഞ്ഞിമേൽ കെ. പി. രാമൻനായർ ഭാഷാപഠന കേന്ദ്രം രക്ഷധികാരി ബോധിനി കെ. ആർ. പ്രഭാകരൻ നായർ, ദേവസ്വം ബോർഡ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗീത ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ.ആർ, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തംഗം കെ. സി. രാധാകൃഷ്ണൻ നായർ, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. നിത. ബി, കോളേജ് ഹെഡ് അക്കൗണ്ടന്റ് ഷിബു. എസ്., പി. ടി.എ വൈസ് പ്രസിഡന്റ് ലേഖ പി. വി ,
പേൾ ജൂബിലി ജനറൽ കൺവീനർ ഡോ. എൻ. മാധവൻ എന്നിവർ പ്രസംഗിച്ചു











