10:44am 11 September 2026
NEWS
ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സമഗ്രമായ മാലിന്യ നിർമാർജന പരിപാടി
01/02/2026  07:36 PM IST
nila
ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സമഗ്രമായ മാലിന്യ നിർമാർജന പരിപാടി

പാണ്ടനാട്: വന്മഴി -കിളിയന്തറ പ്രദേശത്തെ ദീർഘകാല മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ശക്തമായ ജനകീയ ഇടപെടലിന് തുടക്കമായി പാണ്ടനാട്ടിലെ വന്മഴി പ്രദേശത്തെ വിവിധ വാർഡുകളിലെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയും ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തോടെയും സമഗ്രമായ മാലിന്യ നിർമാർജന പരിപാടി ആരംഭിച്ചു. പൊതുപരിപാടിയുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി
 സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് അംഗം കൃഷ്ണകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം യശോദരൻ, പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്  ജോജി, പഞ്ചായത്ത് അംഗങ്ങളായ മോൻസീ കപ്പളാശ്ശേരിൽ,  റീന, ഗീതാ കലൂർ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ കൂട്ടായ്മയെ പ്രതിനിധികരിച്ചു ജോസ് മാത്യു പൂതിയോട്ട്, ഐസക്ക് പഴയിടത്ത് എന്നിവർ ജനകീയ കൂട്ടായ്മയുടെ രൂപീകരണത്തിന്റെ ആവശ്യകതയും, ആശങ്കകളും,  മന്ത്രിയെ ബോധിപ്പിച്ചു. പ്രദേശവാസികളുടെ വിശദമായ നിവേദനം ചടങ്ങിൽ വാർഡ് മെമ്പർമാർ
മന്ത്രിക്കു കൈമാറി.

ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ ജനകീയ കൂട്ടായ്മയിൽ, പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഏകോപിതമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജനങ്ങളുടെ പങ്കാളിത്തത്തോടെയും ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയോടെയും ഈ പദ്ധതിയെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ജനകിയ കൂട്ടായ്മ അറിയിച്ചു.
ഈ പ്രശ്നത്തിന് സമ്പൂർണ പരിഹാരം കണ്ടെത്തുന്നതിനായി സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഭാഗത്തുനിന്നും എല്ലാ വിധ പിന്തുണയും സഹായവും ഉറപ്പുനൽകിയിട്ടുണ്ട്.
പാണ്ടനാട് പ്രദേശത്തെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി ആരംഭിച്ച ഈ ജനകീയ ശ്രമം മാതൃകാപരമായ ഒരു മുന്നേറ്റമായി മാറുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img