
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായി വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ: സണ്ണി ലുക്കോസ് അഭിപ്രായപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന ജനാധിപത്യ സംരക്ഷണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു, സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അധ്യക്ഷതയിൽ കുടിയ യോഗത്തിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ വി പി ബോബിൻ, വനിതാ ഫോറം കൺവീനർ ത്രേസ്യാമ്മ മാത്യു, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ശ്യം രാജഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു,കണ്ണൻ ആൻഡ്രൂസ്, പ്രകാശ് ജേക്കബ്, നിസാം,. ശ്രീകുമാർ, സജിമോൻ സി ഏബ്രഹാം, അരുൺ കുമാർ, റോബി സി ഐസക്ക്, ബിന്ദു, അരുൺ, അനിഷ് കുമാർ, സാബു ജോസഫ്, മാത്തുകുട്ടി കുരുവിള, ദീലീപ് ടി കൊച്ചുണ്ണി എന്നിവർ സംസാരിച്ചു.
Photo Courtesy - Google










