03:21am 12 November 2026
NEWS
ഖത്തറിലെ ഭിന്ന ശേഷിക്കാർക്ക് സമഗ്ര ഡിജിറ്റൽ സേവനങ്ങൾ: MSDF ഉദ്‌ഘാടനം ചെയ്തു
04/12/2025  09:11 PM IST
nila
ഖത്തറിലെ ഭിന്ന ശേഷിക്കാർക്ക് സമഗ്ര ഡിജിറ്റൽ സേവനങ്ങൾ: MSDF ഉദ്‌ഘാടനം ചെയ്തു

 


ദോഹ: ഭിന്ന ശേഷിക്കരായ
വ്യക്തികളും അവരുടെ കുടുംബങ്ങളും, പരിചരണക്കാരും, സേവനദായകരും ആവശ്യാനുസൃത സേവനങ്ങളും വിവരങ്ങളും കൂടുതൽ വ്യക്തവും വിശ്വസനീയവുമായ രീതിയിൽ ലഭ്യമാക്കുന്നതിനായി സാമൂഹിക വികസന കുടുംബ മന്ത്രാലയം (MSDF) ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു.സാമൂഹിക വികസന കുടുംബ മന്ത്രി ബുതൈന ബിന്റ് അലി അൽ ജാബർ അൽ നുഐമി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ 
ഭിന്നശേഷിയുള്ളവർ നേരിട്ട് പങ്കെടുത്ത്‌ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച
 സർഗാത്മക ഇടപെടലുകൾനടത്തിയ മന്ത്രാലയത്തിന്റെ പ്രതിബദ്ധത സന്ദേശമായി.മദാ – അസിസ്റ്റീവ് ടെക്നോളജി സെന്റർ ആണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളിലെ ഡിജിറ്റൽ ആക്സസിബിലിറ്റിയും അസിസ്റ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയതിലൂടെ ഉപയോക്താവിന്റെ സ്വയംപര്യാപ്തതയും സേവനങ്ങളുടെ നിലവാരവും ഉയർത്തുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img