
ദോഹ: ഭിന്ന ശേഷിക്കരായ
വ്യക്തികളും അവരുടെ കുടുംബങ്ങളും, പരിചരണക്കാരും, സേവനദായകരും ആവശ്യാനുസൃത സേവനങ്ങളും വിവരങ്ങളും കൂടുതൽ വ്യക്തവും വിശ്വസനീയവുമായ രീതിയിൽ ലഭ്യമാക്കുന്നതിനായി സാമൂഹിക വികസന കുടുംബ മന്ത്രാലയം (MSDF) ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തു.സാമൂഹിക വികസന കുടുംബ മന്ത്രി ബുതൈന ബിന്റ് അലി അൽ ജാബർ അൽ നുഐമി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ
ഭിന്നശേഷിയുള്ളവർ നേരിട്ട് പങ്കെടുത്ത് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച
സർഗാത്മക ഇടപെടലുകൾനടത്തിയ മന്ത്രാലയത്തിന്റെ പ്രതിബദ്ധത സന്ദേശമായി.മദാ – അസിസ്റ്റീവ് ടെക്നോളജി സെന്റർ ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളിലെ ഡിജിറ്റൽ ആക്സസിബിലിറ്റിയും അസിസ്റ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയതിലൂടെ ഉപയോക്താവിന്റെ സ്വയംപര്യാപ്തതയും സേവനങ്ങളുടെ നിലവാരവും ഉയർത്തുകയാണ് ലക്ഷ്യം.










