10:35am 23 August 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 ഓഗസ്റ്റ് 23 ഞായർ മുതൽ 29 ശനി വരെ
23/08/2026  09:02 AM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 ഓഗസ്റ്റ് 23 ഞായർ മുതൽ 29 ശനി വരെ

മേടം: തിങ്കളാഴ്ച വരെ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ്. കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം എന്നിവയ്ക്ക് സാധ്യത. ചില കാര്യങ്ങൾ ഭാഗികമായി ശരിയാകും. ചൊവ്വാഴ്ച മുതൽ കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, ആരോഗ്യം എന്നിവ പ്രതീക്ഷിക്കാം. തടസ്സങ്ങൾ നീങ്ങുകയും വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാനും ഉല്ലാസയാത്രകൾക്കും അവസരം ലഭിക്കാം. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം കാര്യങ്ങളിൽ പ്രതികൂലതയുണ്ടാകാം. ചെലവ് കൂടാനും ബിസിനസ് ആദായം കുറയാനും മേലധികാരികളിൽനിന്ന് പ്രതികൂല പ്രതികരണങ്ങൾ ലഭിക്കാനും സാധ്യത.

ഇടവം: തിങ്കളാഴ്ച വരെ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം തുടങ്ങിയവയ്ക്ക് സാധ്യതയുള്ള സമയമാണ്. ശരീരക്ഷതത്തിനും വേണ്ടപ്പെട്ടവർ അകലുന്നതിനും സാധ്യതയുള്ളതിനാൽ ഇരുചക്രവാഹന യാത്രകളിൽ ജാഗ്രത വേണം. ചൊവ്വാഴ്ച മുതൽ സമ്മിശ്രഫലമാണ്. യാത്രകൾ ഭാഗികമായി വിജയിക്കാം. ആരോഗ്യം, ഉദരം, യാത്ര എന്നിവയിൽ ശ്രദ്ധ വേണം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, വിശിഷ്ടഭക്ഷണയോഗം എന്നിവ ലഭിക്കാം. ആഗ്രഹങ്ങൾ സഫലമാകാനും യാത്രകൾ വിജയിക്കാനും സാധ്യത.

മിഥുനം: തിങ്കളാഴ്ച വരെ കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. ചർച്ചകളും കൂടിക്കാഴ്ചകളും ഫലപ്രദമാകും. ചൊവ്വാഴ്ച മുതൽ പ്രതികൂല സാഹചര്യം ഉണ്ടാകാം. കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം സമ്മിശ്രഫലമാണ്. ആരോഗ്യകാര്യങ്ങളിലും യാത്രകളിലും ശ്രദ്ധ വേണം. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം കാര്യവിജയം, തൊഴിൽലാഭം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, ആരോഗ്യം എന്നിവയ്ക്ക് സാധ്യത. പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കാനും ആഗ്രഹങ്ങൾ സഫലമാകാനും സാധ്യതയുണ്ട്.

കർക്കടകം: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അനുകൂലകാലമാണ്. കാര്യവിജയം, അംഗീകാരം, ധനയോഗം എന്നിവ ലഭിക്കാം. തടസ്സപ്പെട്ട കാര്യങ്ങൾ പൂർത്തിയാകാനും കിട്ടാതിരുന്ന പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്. ചർച്ചകൾ വിജയിക്കുകയും പുതിയ സൗഹൃദങ്ങളും അവസരങ്ങളും ലഭിക്കുകയും ചെയ്യും. എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, നിയമപരാജയം എന്നിവയ്ക്ക് സാധ്യത. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം സമ്മിശ്രഫലമാണ്. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവ ശ്രദ്ധിക്കണം.

ചിങ്ങം: തിങ്കളാഴ്ച വരെ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കും. കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. ചില കാര്യങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമങ്ങളുണ്ടാകാം. ചൊവ്വാഴ്ച മുതൽ സ്ഥിതി മെച്ചപ്പെടും. കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം, യാത്രാവിജയം എന്നിവ ലഭിക്കാം. അധികാരസ്ഥാനങ്ങളിൽനിന്ന് അനുകൂല തീരുമാനങ്ങൾ ലഭിക്കാനും നല്ല സന്ദേശങ്ങൾ എത്താനും സാധ്യത. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം വീണ്ടും പ്രതികൂലതയുണ്ടാകാം. നഷ്ടം, ദ്രവ്യനാശം, യാത്രാപരാജയം എന്നിവയിൽ ജാഗ്രത വേണം.

കന്നി: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം എന്നിവയ്ക്ക് സാധ്യത. വേണ്ടപ്പെട്ടവർ അകലാനും ചില കാര്യങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമങ്ങളുണ്ടാകാനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അനുകൂലമാറ്റം പ്രതീക്ഷിക്കാം. കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, പരീക്ഷാവിജയം എന്നിവ ലഭിക്കും. ചർച്ചകൾ വിജയിക്കുകയും തടസ്സങ്ങൾ മാറുകയും പുതിയ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യാം.

തുലാം: തിങ്കളാഴ്ച വരെ കാര്യവിജയം, അംഗീകാരം, ധനലാഭം, യാത്രാവിജയം എന്നിവയ്ക്ക് സാധ്യത. തടസ്സങ്ങൾ നീങ്ങുകയും വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടുകയും ചെയ്യും. ചൊവ്വാഴ്ച മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ് എന്നിവ ഉണ്ടാകാം. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം അനുകൂലകാലം തുടങ്ങും. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ആരോഗ്യം എന്നിവ ലഭിക്കാനും ആഗ്രഹങ്ങൾ സഫലമാകാനും സാധ്യത.

വൃശ്ചികം: തിങ്കളാഴ്ച വരെ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. വാക്കുകളിൽ പ്രത്യേകം ശ്രദ്ധ വേണം. ചൊവ്വാഴ്ച മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം എന്നിവ ലഭിക്കാം. യാത്രകളും കോടതി വ്യവഹാരങ്ങളും അനുകൂലമാകാനും അധികാരസ്ഥാനങ്ങളിൽനിന്ന് അനുകൂല പ്രതികരണങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം എന്നിവയ്ക്ക് സാധ്യത.

ധനു: തിങ്കളാഴ്ച വരെ കാര്യവിജയം, ആരോഗ്യം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ധനതടസ്സം എന്നിവ നേരിടാം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം വീണ്ടും അനുകൂലകാലമാണ്. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, നിയമവിജയം എന്നിവയ്ക്ക് സാധ്യത. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, മനഃപ്രയാസം എന്നിവ ഉണ്ടാകാം.

മകരം: തിങ്കളാഴ്ച വരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, പാഴ്ച്ചെലവ്, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതൽ കാര്യവിജയം, യാത്രാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കും. വേണ്ടപ്പെട്ടവരുമായി ഒത്തുചേരാനും ആഗ്രഹങ്ങൾ സഫലമാകാനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവ ലഭിക്കും.

കുംഭം: തിങ്കളാഴ്ച വരെ കാര്യവിജയം, ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം എന്നിവയ്ക്ക് സാധ്യത. തൊഴിലന്വേഷണങ്ങളും വിജയിക്കാം. ചൊവ്വാഴ്ച മുതൽ കാര്യതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, അലച്ചിൽ എന്നിവ ഉണ്ടാകാം. ബിസിനസിൽ ലാഭം കുറയാനും വേണ്ടപ്പെട്ടവർ അകലാനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കാം. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം വീണ്ടും കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം എന്നിവയ്ക്ക് സാധ്യത.

മീനം: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അനുകൂലസമയമാണ്. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ആരോഗ്യം എന്നിവ ലഭിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാനും ബിസിനസിൽ പുതിയ സാധ്യതകൾ തുറക്കാനും തൊഴിലന്വേഷണങ്ങൾ വിജയിക്കാനും സാധ്യതയുണ്ട്. യാത്രകളും കോടതി വ്യവഹാരങ്ങളും അനുകൂലമാകാം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. ശനിയാഴ്ച രാവിലെ ഒൻപതിന് ശേഷം കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവ ലഭിക്കും. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാനും തടസ്സങ്ങൾ മാറാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img